m94

ക്രിസ്തീയാനന്ദം സകലരെയും ആശ്ലേഷിക്കുന്നതാണ് :മാർപാപ്പാ

ക്രിസ്തീയാനന്ദം സകലരെയും ആശ്ലേഷിക്കുന്നതാണ് :മാർപാപ്പാ

ക്രിസ്തീയാനന്ദം ഒരിക്കലും ഒരു വിഭാഗത്തിനുവേണ്ടി മാത്രമുള്ളതല്ല,  പ്രത്യുത, എല്ലായ്പോഴും സാകല്യത തെളിഞ്ഞുനില്ക്കുന്നതും എല്ലാവർക്കും വേണ്ടിയുള്ളതുമാണെന്ന്  ഉദ്ബോധിപ്പിച്ച് മാർപാപ്പാ.

ഇറ്റലിയിലെ കത്തോലിക്കാസഭയുടെ സിനഡാത്മക യാത്രയുടെ, മാർച്ച് 31 മുതൽ എപ്രിൽ 4 വരെ, വത്തിക്കാനിൽ, പോൾ ആറാമൻ ശാലയിൽ സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന രണ്ടാം സമ്മേളനത്തിനായി നല്കിയ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ പ്രബോധനമുള്ളത്.

എളുപ്പത്തിൽ കരഗതമല്ലാത്ത ദൈവദത്ത ദാനമായ ഈ സന്തോഷം പ്രശ്നങ്ങളുടെ സുഗമമായ പരിഹാരങ്ങളിൽ നിന്നല്ല അത് ജന്മംകൊള്ളുന്നതെന്നും അത് കുരിശിനെ ഒഴിവാക്കുന്നില്ലെന്നും, മറിച്ച്, കർത്താവ് നമ്മെ ഒരിക്കലും ഒറ്റയ്ക്കാക്കില്ല എന്ന ഉറപ്പിൽ നിന്നാണ് അത് ഉടലെടുക്കുന്നതെന്നും പാപ്പാ പറഞ്ഞു. തൻറെ ആശുപത്രി വാസത്തിനിടയിൽ താൻ ഈ ആനന്ദം അനുഭവിച്ചുവെന്നും, ഇപ്പോൾ ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുന്ന ഈ സമയത്തും താൻ ഇത് അനുഭവിച്ചറിയുന്നുണ്ടെന്നും പാപ്പാ വെളിപ്പെടുത്തി . ജീവിതത്തിലെ എല്ലാ സാഹചര്യങ്ങളിലും ദൈവത്തിലുള്ള ആശ്രയമാണ് ക്രിസ്തീയ സന്തോഷമെന്ന് പാപ്പാ കൂട്ടിച്ചേർത്തു

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                          Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)