വിശ്വാസം സന്തോഷത്തോടെ പങ്കുവയ്‌ക്കേണ്ട നിധിയാണ്: മാർപാപ്പാ.
വിശ്വാസം സന്തോഷത്തോടെ പങ്കുവയ്‌ക്കേണ്ട നിധിയാണ്: മാർപാപ്പാ.
ഒരിക്കലും നിരാശപ്പെടുത്താത്ത പ്രത്യാശയുടെ സന്തോഷത്തിനു സാക്ഷികളാകുവാൻ ആഹ്വാനം ചെയ്ത ഫ്രാൻസിസ് മാർപാപ്പ.
ഇന്നലെ റോമിൽ, സ്ലോവാക്യൻ സഭയുടെ ദേശീയ ജൂബിലി തീർത്ഥാടനത്തിൽ സംബന്ധിക്കുന്ന വിശ്വാസികൾക്ക് അയച്ച സന്ദേശത്തിലാണ് ഫ്രാൻസിസ് മാർപാപ്പയുടെ ഉദ്ബോധനം.
വ്യക്തിപരമായി തീർത്ഥാടകർക്കൊപ്പം ആയിരിക്കുവാൻ സാധിക്കാത്തതിലുള്ള ഖേദം പ്രകടിപ്പിച്ചുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ആരംഭിക്കുന്നത്. എങ്കിലും തന്റെ പ്രാർത്ഥനകളിൽ വിശ്വാസികളെ പ്രത്യേകം സ്മരിക്കുന്നതായും പാപ്പാ കുറിച്ചു.
ഒരിക്കലും നിരാശപ്പെടുത്താത്ത പ്രത്യാശയുടെ സന്തോഷത്തിനു സാക്ഷികളാകുവാൻ, വിശ്വാസ നവീകരണത്തിനായും, വിശുദ്ധ പത്രോസിന്റെ പിൻഗാമിയോടുള്ള അടുപ്പം പുതുക്കുന്നതിനുമായി സ്ലോവാക്യൻ ജനത റോമിലേക്ക് തീർത്ഥാടനം നടത്തുന്നതിൽ, തനിക്കുള്ള അതിയായ സന്തോഷം പാപ്പാ പ്രകടിപ്പിച്ചു. ജീവിതത്തിലുടനീളം പ്രത്യാശയുടെ തീർത്ഥാടകരാകാൻ ഈ ജൂബിലി വർഷം ഇടയാകട്ടെയെന്നും പാപ്പാ ആശംസിച്ചു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0