ആയിരത്തിഅഞ്ഞൂറ് വര്‍ഷത്തിലധികം പഴക്കമുള്ള ക്രൈസ്തവ ആശ്രമം കണ്ടെത്തി
ആയിരത്തിഅഞ്ഞൂറ് വര്‍ഷത്തിലധികം പഴക്കമുള്ള ക്രൈസ്തവ ആശ്രമം കണ്ടെത്തി
ഇസ്രായേലിലെ കിര്യത് ഗാട്ടിന് വടക്ക് ആയിരത്തിഅഞ്ഞൂറ് വര്‍ഷത്തിലധികം പഴക്കമുള്ള ക്രൈസ്തവ ആശ്രമം കണ്ടെത്തി. എഡി അഞ്ച് - ആറ് നൂറ്റാണ്ട് ബൈസൻ്റൈൻ കാലഘട്ടത്തിലാണ് ആശ്രമം നിര്‍മ്മിച്ചതെന്നാണ് ഇസ്രായേലി ഗവേഷകരുടെ പ്രാഥമിക നിഗമനം. ആശ്രമത്തിന് പുറമേ, ഖനനത്തിൽ നിരവധി പുരാതന ഘടനകളും രൂപങ്ങളും വിവിധ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ടെന്ന് ഇസ്രായേലി ആന്റിക്വിറ്റി അതോറിറ്റി (ഐഎഎ) വെളിപ്പെടുത്തി. കുരിശുകൾ, സിംഹങ്ങൾ, പ്രാവുകൾ, പൂക്കള്‍ എന്നിവയും ജ്യാമിതീയ പാറ്റേണുകളും ബൈബിള്‍ വചനവും ഉൾപ്പെടുന്ന സങ്കീർണ്ണമായ മൊസൈക്കും ആശ്രമത്തിൻ്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നു കണ്ടെത്തിയിട്ടുണ്ട്.
"സകല പ്രവൃത്തികളിലും നീ അനുഗൃഹീതനായിരിക്കും" (നിയമാവര്‍ത്തനം 28:6) എന്ന വചനം മൊസൈക്ക് തറയുടെ മദ്ധ്യഭാഗത്ത് ഗ്രീക്കു ഭാഷയില്‍ രേഖപ്പെടുത്തിയതും ഇസ്രായേലി ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. "നിന്റെ ദൈവമായ കര്‍ത്താവിന്റെ വാക്കുകേട്ട് ഇന്നു ഞാന്‍ നിനക്കു നല്‍കുന്ന കല്‍പനകളെല്ലാം സൂക്ഷ്മമായി പാലിക്കുമെങ്കില്‍ അവിടുന്ന് നിന്നെ ഭൂമിയിലെ മറ്റെല്ലാ ജനതകളെയുംകാള്‍ ഉന്നതനാക്കും" (നിയമാവര്‍ത്തനം 28:1) എന്ന വചന ഭാഗത്തെ കേന്ദ്രീകരിച്ചുള്ളതാണ് തറയില്‍ പതിപ്പിച്ച വാക്യം. കണ്ടെത്തലിന്റെ വീഡിയോ ഇസ്രായേലി ആന്റിക്വിറ്റി അതോറിറ്റി പുറത്തുവിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m