ലോകത്തിലെ ഏറ്റവും പ്രായമുള്ള വ്യക്തിയെന്ന റെക്കോര്‍ഡ് സിസ്റ്റർ ഇനാ കാനബാരോക്ക് സ്വന്തം
ലോകത്തിലെ ഏറ്റവും പ്രായമുള്ള വ്യക്തിയെന്ന റെക്കോര്‍ഡ് സിസ്റ്റർ ഇനാ കാനബാരോക്ക് സ്വന്തം
ഇനി ലോകത്തിലെ ഏറ്റവും പ്രായമേറിയ വ്യക്തിയെന്ന റെക്കോര്‍ഡ് കത്തോലിക്ക സന്യാസിനിയായ സിസ്റ്റര്‍ ഇനാ കാനബാരോക്ക് സ്വന്തം.
നിലവില്‍ ഏറ്റവും പ്രായമേറിയ വ്യക്തിയായി കണക്കാക്കിയിരുന്ന ജാപ്പനീസ് സ്വദേശിനി ടോമികോ ഇട്ടൂക കഴിഞ്ഞ ദിവസം അന്തരിച്ചതോടെയാണ് റെക്കോര്‍ഡ് ബ്രസീല്‍ സ്വദേശിനിയായ ഈ കന്യാസ്ത്രീയുടെ പേരിലായിരിക്കുന്നത്. ഒരു നൂറ്റാണ്ടില്‍ അധികം നീണ്ട ജീവിതത്തിനിടെ രണ്ട് ലോക മഹായുദ്ധങ്ങള്‍, പത്തു മാര്‍പാപ്പമാര്‍ സഭയെ നയിച്ചത് ഉള്‍പ്പെടെ അനേകം ചരിത്ര സംഭവങ്ങള്‍ക്കു ദൃക്സാക്ഷിയായ വ്യക്തി കൂടിയാണ് സിസ്റ്റർ ഇനാ കാനബാരോ.
1908 മെയ് 27ന് ബ്രസീലിലെ റിയോ ഗ്രാൻഡെ ഡോ സുളിലെ സാവോ ഫ്രാൻസിസ്കോ ഡി അസ്സിസ് പട്ടണത്തിലാണ് ഇനാ കാനബാരോ ലൂക്കാസ് ജനിച്ചത്. ഏഴ് കുട്ടികളിൽ രണ്ടാമത്തെ ആളായിരിന്നു ഇന. ചെറുപ്പത്തിലെ സന്യാസ ജീവിതത്തെ കുറിച്ച് അറിഞ്ഞ അവള്‍ സമര്‍പ്പിത ജീവിതത്തില്‍ ആകൃഷ്ട്ടയായി. 19-ാം വയസ്സിൽ ഉറുഗ്വേയിലെ മോണ്ടെ വീഡിയോയിലുള്ള ടെറേഷ്യൻ സിസ്റ്റേഴ്‌സിനോടൊപ്പം നോവിഷ്യേറ്റ് ചെയ്യാൻ തീരുമാനിച്ചു. പിന്നീട് സന്യാസിനിയായി. സമര്‍പ്പിത ജീവിതത്തിന്റെ വലിയ ഒരു കാലഘട്ടവും അധ്യാപികയായിട്ടായിരുന്നു സിസ്റ്റർ ഇനാ സേവനം ചെയ്തിരിന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0