സീറോ മലബാര്‍ സഭയുടെ വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള കമ്മിറ്റിയിലേക്ക് പുതിയ സെക്രട്ടറിമാരെ നിയമിച്ചു
സീറോ മലബാര്‍ സഭയുടെ വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള കമ്മിറ്റിയിലേക്ക് പുതിയ സെക്രട്ടറിമാരെ നിയമിച്ചു
വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള സീറോ മലബാര്‍ സഭയുടെ കമ്മിറ്റിയിലേക്ക് പുതിയ സെക്രട്ടറിമാരെ നിയമിച്ചു.
ഫാ. റെജി പി. കുര്യന്‍ പ്ലാത്തോട്ടം ഉന്നത വിദ്യാഭ്യാസ ത്തിനു വേണ്ടിയുള്ള കമ്മിറ്റിയുടെയും ഫാ. ഡൊമിനിക്ക് അയലൂപറമ്പില്‍ ഹയര്‍ സെക്കന്ററി ഉള്‍പ്പെടയുള്ള സ്‌കൂള്‍ വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള കമ്മിറ്റിയുടെയും സെക്രട്ടറിമാരായി.
ചങ്ങനാശേരി അതിരൂപതാംഗമായ ഫാ. റെജി പ്ലാത്തോട്ടം ചങ്ങനാശേരി എസ്ബി കോളേജിന്റെ പ്രിന്‍സിപ്പലായും, കാഞ്ഞിരപ്പള്ളി രൂപതാംഗമായ ഫാ. ഡൊമിനിക്ക് അയലൂപറമ്പില്‍ കോര്‍പ്പറേറ്റ് മാനേജരായും സേവനം ചെയ്തുകൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്ന പ്രഫ. ഡോ. ടി.സി തങ്കച്ചന്‍ അനാരോഗ്യത്തെത്തുടര്‍ന്ന് ഒഴിവായതിനാലാണ് പുതിയ നിയമനങ്ങള്‍.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m