d162

എഫ്ഫാത്ത ഗ്ലോബല്‍ മിനിസ്ട്രി നടത്തുന്ന ക്രിസ്തുമസ് ഒരുക്ക ഓൺലൈൻ ധ്യാനം ആരംഭിച്ചു

എഫ്ഫാത്ത ഗ്ലോബല്‍ മിനിസ്ട്രി നടത്തുന്ന ക്രിസ്തുമസ് ഒരുക്ക ഓൺലൈൻ ധ്യാനം ആരംഭിച്ചു

സമ്പൂർണ്ണ ബൈബിൾ വായിക്കുന്ന കൂട്ടായ്മയായ എഫ്ഫാത്ത ഗ്ലോബല്‍ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിലുള്ള ക്രിസ്തുമസ് ഒരുക്ക ഓൺലൈൻ ധ്യാനം ഇന്നലെ മുതൽ ആരംഭിച്ചു.

ഇരുപതാം തീയതി വരെ നടക്കുന്ന ഓണ്‍ലൈന്‍ ധ്യാനത്തില്‍ ഫാ. ജോൺ കാട്ടാട്ട് വി‌സി, ബ്ര. തോമസ്‌ പോൾ, ബ്ര. ജോസഫ് മാത്യു, സിസ്റ്റർ ആൻ മരിയ SH എന്നിവർ വിവിധ ദിവസങ്ങളില്‍ ശുശ്രൂഷ നയിക്കും.

എല്ലാദിവസവും ഇന്ത്യൻ സമയം രാത്രി 9 മണി മുതൽ 10.30 വരെയാണ് ZOOM-ല്‍ ശുശ്രൂഷ നടക്കുന്നത്. ക്രിസ്തുമസിന്റ ചൈതന്യത്തിലേക്കും ഉണർവ്വിലേക്കും പ്രത്യാശയിലേക്കും കൈപിടിച്ചുയർത്തുവാൻ സഹായിക്കുന്ന ഈ ഓൺലൈൻ ധ്യാന ശുശ്രൂഷയിലേക്ക് യേശുനാമത്തിൽ സ്വാഗതം ചെയ്യുകയാണെന്ന് എഫ്ഫാത്ത ഗ്ലോബല്‍ മിനിസ്ട്രി പ്രസ്താവിച്ചു.

Join Zoom Meeting:

➤ https://us02web.zoom.us/j/7482567296?pwd=eE82ZytSUEd0bzRUdm1UazNrMmhqZz09 ‍

Meeting ID: 748 256 7296

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)