d2525

December 25: ക്രിസ്തുമസ്; ദൈവപുത്രന്റെ ജനനം

December 25: ക്രിസ്തുമസ്; ദൈവപുത്രന്റെ ജനനം

ഉണ്ണിയേശുവിനെ നിങ്ങളുടെ കൈകളില്‍ എടുത്ത്‌ അവന്റെ മനോഹരമായ മുഖത്തേക്ക്‌ നോക്കുക. ആദരപൂര്‍വ്വം ആ മുഖത്ത്‌ ചുംബിക്കുകയും അവനോടൊപ്പം ആനന്ദിക്കുകയും ചെയ്യുക.’ നിനക്കിത് ചെയ്യുവാന്‍ സാധിക്കും, കാരണം അവന്‍ വന്നിരിക്കുന്നത് തന്നെ തന്നെ ഭക്ഷണമാക്കി നല്‍കികൊണ്ട് പാപികളെ മോക്ഷത്തിലേക്ക് നയിക്കുവാന്‍ വേണ്ടിയാണ്.’ (cit. in Guéranger, pp 136-137).

വിശുദ്ധ പത്രോസിന്റെ പിന്‍ഗാമിയുമായി പങ്കാളിത്തമുള്ള ഇടയന്മാരാല്‍ ഭരിക്കപ്പെടുകയും, ജീവദാതാവായ പരിശുദ്ധാത്മാവിനാല്‍ ജീവന്‍ നല്‍കപ്പെടുകയും, ക്രിസ്തു ചിന്തിയ രക്തത്താല്‍ നേടപ്പെടുകയും ചെയ്ത, തിരുസഭയിലെ ദൈവജനമെന്ന മഹാരഹസ്യത്തെ കുറിച്ച് ക്രിസ്തുമസ്സ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. മനുഷ്യ സ്വഭാവവും, ശരീരവും, ആത്മാവും സ്വീകരിച്ചുകൊണ്ട് വചനം ഭൂമിയിലേക്കിറങ്ങിയ ഈ ദിവസം പരിശുദ്ധാത്മാവിനാല്‍ ജീവന്‍ നല്‍കപ്പെട്ട രക്ഷകന്റെ തിരുശരീരത്തെ കുറിച്ച് ആലോചിക്കാതിരിക്കുവാന്‍ നമുക്കെങ്ങനെ കഴിയും ?

ഇക്കാരണത്താല്‍ തന്നെ സമാന സാദൃശങ്ങളാല്‍ തിരുസഭയെ വചനത്തിന്റെ അവതാര രഹസ്യത്തോടു ഉപമിക്കുന്നു. ക്രിസ്തുവില്‍ നല്‍കപ്പെട്ട സ്വഭാവങ്ങള്‍ വേര്‍തിരിക്കാവാവാത്ത വിധം ക്രിസ്തുവിനോട് ഐക്യപ്പെട്ടിരിക്കുകയും, ദൈവീക വചനത്തെ മോക്ഷദായകമായ ജീവനുള്ള മാര്‍ഗ്ഗമായി കണ്ട് സേവിക്കുകയും ചെയ്യുന്നു

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                    Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)