d220

വയനാടിനെ മറക്കരുത്; പുത്തുമലയിലെ പുല്‍ക്കൂട് പരാമര്‍ശിച്ച്‌ ഓര്‍ത്തഡോക്സ് സഭാധ്യക്ഷൻ

വയനാടിനെ മറക്കരുത്; പുത്തുമലയിലെ പുല്‍ക്കൂട് പരാമര്‍ശിച്ച്‌ ഓര്‍ത്തഡോക്സ് സഭാധ്യക്ഷൻ

വയനാടിനെ മറക്കരുതെന്ന് കാതോലിക്കാ ബാവ. പുത്തുമലയിലെ പുല്‍ക്കൂട് പരാമർശിച്ചാണ് ക്രിസ്മസ് സന്ദേശത്തില്‍ വയനാടിനെ മറക്കരുതെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ ഓർമിപ്പിച്ചത്.

ഉരുള്‍പ്പൊട്ടലില്‍ മൂന്ന് മക്കളെയും നഷ്ടമായ മാതാപിതാക്കള്‍ തങ്ങളുടെ മക്കള്‍ക്കായി പുത്തുമലയില്‍ തീർത്ത പുല്‍ക്കൂട് നാം കാണണം. സമാധാനം നഷ്ടമായ ആ സമൂഹത്തിന് സമാധാനം പകരാൻ നമ്മുക്ക് കഴിയണം. മനോവ്യഥ അനുഭവിക്കുന്നവർക്ക് സമാധാനം പകരാൻ കഴിയുമ്ബോഴാണ് ക്രിസ്തുമസ് സന്ദേശം ജീവിതത്തില്‍ യാഥാർഥ്യമാക്കാൻ നമ്മുക്ക് സാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദുരന്തബാധിതരുടെ പുനരധിവാസം ഇനിയും വൈകരുതെന്നും ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ പറഞ്ഞു. കോട്ടയം പഴയ സെമിനാരിയില്‍ നടന്ന തിരുപ്പിറവിയുടെ പ്രത്യേക ചടങ്ങിലായിരുന്നു ബാവയുടെ ക്രിസ്തുമസ് സന്ദേശം.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)