aa61

*അസത്യപ്രചരണങ്ങൾ അപലപനീയം : സീറോമലബാർ സഭ മീഡിയ കമ്മീഷൻ

*അസത്യപ്രചരണങ്ങൾ അപലപനീയം : സീറോമലബാർ സഭ മീഡിയ കമ്മീഷൻ

സീറോമലബാർസഭയിൽ അസ്വസ്ഥതകൾ ഉണ്ടാക്കാനായി വിമത സംഘടനകൾ എന്നും അവലംബിച്ചിട്ടുള്ളത് മാധ്യമങ്ങളിലൂടെയുള്ള അസത്യപ്രചരണമാണ്. അസത്യങ്ങളും അർദ്ധസത്യങ്ങളും പ്രചരിപ്പിച്ചു സഭാംഗങ്ങളെ വിരുദ്ധ ചേരിയിലാക്കി വിദ്വേഷം വളർത്താൻ അവർ എന്നും പരിശ്രമിച്ചിട്ടുണ്ട്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കാഞ്ഞിരപ്പള്ളി രൂപത 'കുരിശിന്റെ വഴി' നിരോധിച്ചു എന്ന പ്രചരണം. സഭയിലെ കുർബാന ഏകീകരണത്തെ എതിർത്തിട്ടുള്ളവർ എന്നും പറഞ്ഞുകൊണ്ടിരുന്നത് ജപമാലയും കുരിശിന്റെ വഴിയും നിരോധിക്കാൻ പോകുന്നു എന്ന നുണയായിരുന്നു. വിദ്വേഷ പ്രചരണത്തിലൂടെ സഭയെ ഭിന്നിപ്പിക്കാൻ നേതൃത്വം നൽകുന്ന വ്യക്തി തന്നെയാണ് ഈ പ്രചരണത്തിന്റെയും പിന്നിൽ. തെറ്റിധാരണ പരത്തുന്ന വീഡിയോയെക്കുറിച്ചുള്ള പത്രവാർത്തയും കാഞ്ഞിരപ്പള്ളി രൂപതയുടെ വിശദീകരണവും ഇതോടൊപ്പം ചേർക്കുന്നു.

 വ്യാജപ്രചരണത്തിലൂടെ ഭിന്നത സൃഷ്ടിക്കരുത് 

കാഞ്ഞിരപ്പള്ളി രൂപതയിൽ സ്ലീവാപ്പാത (കുരിശിൻ്റെ വഴി) നിരോധിച്ചുവെന്ന വ്യാജ പ്രചരണത്തിലൂടെ രൂപതാധ്യക്ഷനെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ ചില ഓൺലൈൻ മാധ്യമങ്ങൾ നടത്തുന്നതായി അറിയുന്നു. വിശുദ്‌ധവാരത്തോടനുബ ന്ധിച്ച് രൂപതാധ്യക്ഷൻ്റെ നിർദ്ദേശമനുസരിച്ച് രൂപത പ്രോട്ടോസിഞ്ചെല്ലൂസ് വൈദി കർക്കായി നല്‌കിയ ഓർമപ്പെടുത്തലുകളെയാണ് ദുർവ്യാഖ്യാനം ചെയ്ത‌ത്‌ തെറ്റിദ്ധ രിപ്പിക്കുവാൻ ശ്രമിക്കുന്നത്.

സീറോ മലബാർ സഭയുടെ പാരമ്പര്യങ്ങളോടും സിനഡ് നിർദേശങ്ങളോടും ചേർന്ന്, ആരാധനക്രമത്തിൻ്റെ തലവനെന്ന നിലയിൽ തനിക്ക് ഏൽപ്പിക്കപ്പെട്ടിരിക്കുന്ന രൂപതയിൽ ദൈവാരാധന പൂർണ്ണതയിൽ നടത്തപ്പെടുന്നതിന് നിർദേശങ്ങൾ നല് കുവാൻ രൂപതാധ്യക്ഷന് കടമയുണ്ട്. കാഞ്ഞിരപ്പള്ളി രൂപതാംഗങ്ങളായ എല്ലാവർ ക്കും അറിവുള്ളതുപോലെ വലിയ നോമ്പ് കാലത്ത്, പ്രത്യേകിച്ച് വെള്ളിയാഴ്ചകളിൽ പൊതുവായി കുരിശിൻ്റെ വഴി നടത്തുന്ന നല്ല പതിവ് നാളുകളായി രൂപതയി ലെ എല്ലാ പള്ളികളിലും നിലനില്ക്കുന്നുണ്ട്. കുരിശിൻ്റെ വഴിയുൾപ്പെടെയുള്ള വി ശുദ്ധവാര കർമ്മങ്ങൾ അർത്ഥവത്തും പ്രാർത്ഥനാപൂർവകവുമായി നടത്തുന്നതിനു വേണ്ടി അവയുടെ ചൈതന്യത്തിന് വിഘാതമാകുന്ന നാടകീയാവിഷ്കാരങ്ങൾ ഒഴിവാക്കണമെന്ന നിർദേശമാണ് നല്കപ്പെട്ടത്.

അടിസ്ഥാനരഹിതമായ പ്രചരണങ്ങളിലൂടെ ദൈവജനത്തെ തെറ്റിദ്ധരിപ്പിക്കുവാനു ള്ള ഗൂഢശ്രമങ്ങളെ സഭാസമൂഹം തീർച്ചയായും തിരിച്ചറിയും. ധ്യാനത്തിന്റെയും പ്രാർത്ഥനയുടെയും ചൈതന്യം നിറഞ്ഞ വിശുദ്ധവാരത്തിൽ പോലും സ്വാർത്ഥ ലക്ഷ്യത്തോടെ അസത്യ പ്രചരണങ്ങൾ നടത്തി രൂപതാധ്യക്ഷനെയും രൂപതയെയും അധിക്ഷേപിക്കുന്നത് തികച്ചും ഖേദകരമാണ്. തെറ്റിദ്ധാരണ പരത്തി സഭയിൽ ഭിന്നതയും ആശയക്കുഴപ്പവും സൃഷ്ടിക്കുന്നക്കുന്നവർ ഈ വിധത്തിലുള്ള സഭാവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്നും ഒഴിഞ്ഞ് നിൽക്കുമെന്ന് കരുതുന്നു.

 


Comment As:

Comment (0)