കർത്താവിന്റെ ക്ഷമ ഞാൻ അനുഭവിച്ചറിഞ്ഞ നിമിഷങ്ങൾ ആയിരുന്നു കടന്നുപോയത്: മാർപാപ്പ
കർത്താവിന്റെ ക്ഷമ ഞാൻ അനുഭവിച്ചറിഞ്ഞ നിമിഷങ്ങൾ ആയിരുന്നു കടന്നുപോയത്: മാർപാപ്പ
വത്തിക്കാൻ സിറ്റി : രോഗാവസ്ഥയുടെ ഈ കാലഘട്ടത്തിൽ കർത്താവിന്റെ ക്ഷമ ഞാൻ അനുഭവിച്ചറിഞ്ഞെന്ന് അനുസ്മരിച്ച് ഫ്രാൻസിസ് മാർപാപ്പ.
38 ദിവസത്തെ ആശുപത്രി വാസത്തിനുശേഷം വത്തിക്കാനിലേക്ക് മടങ്ങുന്നതിനു മുൻപായി പൊതുസദസ്സിനൊപ്പമുള്ള ത്രികാലജപ പ്രാർഥനയ്ക്കായി തയ്യാറാക്കിയ സന്ദേശത്തിലാണ് മാർപാപ്പ ഇപ്രകാരം പങ്കുവച്ചത്.
“സുഖം പ്രാപിക്കാനായുള്ള നീണ്ട കാലഘട്ടത്തിൽ ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും നിരന്തരമായ പരിചരണത്തിലും രോഗികളുടെ കുടുംബങ്ങളുടെ പരിചരണത്തിലും പ്രതിഫലിക്കുന്ന കർത്താവിന്റെ ക്ഷമ ഞാൻ അനുഭവിച്ചറിഞ്ഞു“ മാർപാപ്പ വ്യക്തമാക്കി. വത്തിക്കാനിലെ മാർപാപ്പയുടെ വസതിയായ സാന്ത മാർത്തയിലേക്ക് പോകുമെങ്കിലും രണ്ടുമാസത്തെ പൂർണ്ണ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m