സ്വകാര്യ സര്‍വകലാശാലയില്‍ സര്‍ക്കാര്‍ ഉറച്ച് തന്നെ; ബില്‍ മാര്‍ച്ചില്‍ തന്നെ പാസാക്കാൻ നീക്കം
സ്വകാര്യ സര്‍വകലാശാലയില്‍ സര്‍ക്കാര്‍ ഉറച്ച് തന്നെ; ബില്‍ മാര്‍ച്ചില്‍ തന്നെ പാസാക്കാൻ നീക്കം
തിരുവനന്തപുരം: സ്വകാര്യ സർവകലാശാല ബില്‍ പാസാക്കാനൊരുങ്ങി കേരള സർക്കാർ. മാർച്ച് 3 ന് സഭയില്‍ ബില്‍ അവതരിപ്പിച്ചേക്കും.
സെലക്‌ട് കമ്മിറ്റിക്ക് വിടാതെ സബ്ജക്‌ട് കമ്മിറ്റിക്ക് മാത്രം ബില്‍ വിടാനാണ് തീരുമാനം. സബ്ജക്‌ട് കമ്മിറ്റിയുടെ പരിശോധനകള്‍ക്ക് ശേഷം വീണ്ടും സഭയിലെത്തുമ്ബോള്‍ ബില്‍ പാസാക്കാനാണ് സർക്കാർ നീക്കം.
ബില്‍ സെലക്‌ട് കമ്മിറ്റിക്ക് വിടണമെന്നാണ് നേരത്തേ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നതെങ്കിലും സബ്ജക്‌ട് കമ്മിറ്റിക്ക് മാത്രം വിട്ടാല്‍ മതിയെന്ന നിലപാടിലാണ് സർക്കാർ. ഇനി സഭ സമ്മേളിക്കുന്ന മാർച്ച് മൂന്നിന് തന്നെ ബില്‍ അവതിരിപ്പിക്കും. സബ്ജക്‌ട് കമ്മിറ്റി പരിശോധിച്ചശേഷം മാർച്ച് 24 നാണ് വീണ്ടും ബില്‍ സഭയിലെത്തുക. അന്ന് തന്നെ ബില്‍ പാസാക്കാനാണ് സർക്കാർ തീരുമാനം.
വിഷയത്തില്‍ കൂടുതല്‍ ചർച്ചകള്‍ ആവശ്യമുണ്ടെന്ന് സർക്കാരിന് തോന്നിയാല്‍ മാത്രമേ ബില്‍ സെലക്‌ട് കമ്മിറ്റിക്ക് വിടുകയുള്ളൂ. ബില്‍ സെലക്‌ട് കമ്മിറ്റിക്ക് വിടുമ്ബോള്‍ പൊതുചർച്ചയ്ക്കടക്കമുള്ള അവസരമുണ്ടാകും. പ്രതിപക്ഷം ഇക്കാര്യമാണ് ഉന്നയിച്ചതെങ്കിലും ഈ സമ്മേളനത്തില്‍ തന്നെ ബില്‍ പാസാക്കാനാണ് നീക്കം. അതേസമയം മൂന്നാം തീയ്യതി ബില്‍ സഭയില്‍ വരുമ്ബോള്‍ സെലക്‌ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം ശക്തമായി ഉന്നയിക്കാനുള്ള സാധ്യതയുണ്ട്. ഇത് പരിഗണിച്ച് വേണമെങ്കില്‍ സർക്കാരിന് സെലക്‌ട് കമ്മിറ്റിക്ക് വിടാനുള്ള തീരുമാനമെടുക്കാം.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m