ff241

ജലദിനം ആഘോഷമാക്കി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി.

ജലദിനം ആഘോഷമാക്കി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി.

ലോക ജലദിനത്തോടനുബന്ധിച്ച്കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യസേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി  വിവിധ ഗ്രാമങ്ങളിൽ ജലദിനാചരണം സംഘടിപ്പിച്ചു. 

വരൾച്ച വർധിക്കുന്ന സാഹചര്യത്തിൽ ഒരു തുള്ളിയും പാഴാക്കാതെ കൂടുതൽ കാര്യക്ഷമതയോടെ ജലം സംരക്ഷിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

ജലദിനത്തിന്റെ ഭാഗമായി ജലസംരക്ഷണ സെമിനാർ, ജലസംരക്ഷണ പ്രതിജ്ഞ, ശുദ്ധജല സ്രോതസുകളുടെ സംരക്ഷണവും ശുചീകരണവും എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങളിലൂടെയാണ് ജലദിനാചരണം സംഘടിപ്പിച്ചത്. ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി പ്രവർത്തിക്കുന്ന 14 പഞ്ചായത്തുകളിലായി 160 ഓളം കിണറുകൾ ശുചീകരിച്ച് ഉപയോഗയോഗ്യമാക്കിയതായി ഗ്രീൻവാലി ഡെവലപ്പ്മെൻ്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത് അറിയിച്ചു

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                         Follow this link to join  WhatsApp group
https://chat.whatsapp.com/J0k00badfi0JK1dmjkDcGj


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0

 


Comment As:

Comment (0)