ലഹരിക്കെതിരെ സമഗ്ര കർമ്മ പദ്ധതികളുമായി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി
ലഹരിക്കെതിരെ സമഗ്ര കർമ്മ പദ്ധതികളുമായി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി
ലഹരിയുടെ അതിപ്രസവം സമൂഹത്തിൽ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യസേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ 'ലഹരിക്കെതിരെ -സാമൂഹ്യവിപത്തിനെതിരെ' എന്ന പദ്ധതി ആരംഭിക്കുന്നു.
ലഹരിക്കെതിരെ പ്രവർത്തനഗ്രാമങ്ങളിൽ അവബോധ ക്ലാസ്സുകൾ സംഘടിപ്പിക്കുന്നതിനോടൊപ്പം സാമൂഹ്യതിന്മകൾക്കെതിരെ പ്രവർത്തിക്കുന്നതിനായി ഗ്രാമതലത്തിൽ ലഹരിവിരുദ്ധ സേന രൂപീകരിക്കുകയുമാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ചക്കുപള്ളം ഗ്രാമവികസന സമിതി പ്രസിഡന്റ് ഫാ. സ്റ്റിജോ തേക്കുംകാട്ടിൽ നിർവഹിച്ചു. ഗ്രീൻവാലി ഡെവലപ്പ്മെന്റ്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ, പ്രോഗാം ഓഫീസർ സിറിയക് പറമുണ്ടയിൽ, പ്രോഗ്രാം കോ-ഓർഡിനേറ്റർ സിസ്റ്റർ ജിജി വെളിഞ്ചായിൽ, മെറിൻ എബ്രാഹം, സ്വാശ്രയസംഘ ഗ്രാമതല ഫെഡറേഷൻ പ്രസിഡന്റ് ഉഷ ഗോപി, ലിസി ജോസ് എന്നിവർ പ്രസംഗിച്ചു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m