വാഹന ഉടമകളെ വലച്ച് അതിസുരക്ഷാ നമ്പർപ്ലേറ്റ് പദ്ധതി.
വാഹന ഉടമകളെ വലച്ച് അതിസുരക്ഷാ നമ്പർപ്ലേറ്റ് പദ്ധതി.
വാഹന ഉടമകളെ വലച്ച് അതിസുരക്ഷാ നമ്പർപ്ലേറ്റ് പദ്ധതി. ഉദ്യോഗസ്ഥ തമ്മിലടിയില്‍ അതിസുരക്ഷാ നമ്പർപ്ലേറ്റ് പദ്ധതി മുടങ്ങിയത് മൂലം പിഴ നല്‍കേണ്ടിവരുന്നത് വാഹന ഉടമകളാണ്.
സംസ്ഥാനത്തിന് പുറത്തേക്കുപോകുന്ന കേരള വാഹനങ്ങള്‍ക്കാണ് അതിസുരക്ഷാ നമ്ബർപ്ലേറ്റ് ഇല്ലാത്തതിന്റെ പേരില്‍ പിഴ നല്‍കേണ്ടി വരുന്നത്.
രജിസ്ട്രേഷൻ വ്യവസ്ഥ ലംഘിച്ചെന്നപേരില്‍ 5000 രൂപയാണ് പിഴയീടാക്കുന്നത്. കൈക്കൂലിക്കുള്ള അവസരമായും ചില ഉദ്യോഗസ്ഥർ മാറ്റുന്നുണ്ട്.
കുടുങ്ങുന്നതില്‍ ഏറെയും സ്വകാര്യവാഹനങ്ങളാണ്. കേന്ദ്രനിയമപ്രകാരം പഴയവാഹനങ്ങള്‍ക്കും അതിസുരക്ഷാ നമ്പർ പ്ലേറ്റ് നിർബന്ധമാണ്.
എന്നാല്‍, മുകള്‍തട്ടിലെ ഉദ്യോഗസ്ഥരുടെ തർക്കംകാരണം സംസ്ഥാനത്ത് പഴയവാഹനങ്ങള്‍ക്ക് അതിസുരക്ഷാ നമ്പർ പ്ലേറ്റ് ഘടിപ്പിക്കാൻ ഔദ്യോഗികസംവിധാനം ഉണ്ടാക്കിയിട്ടില്ല. ഇതുകാരണം സംസ്ഥാനത്ത് പരിശോധനയും പിഴചുമത്തലും തുടങ്ങിയിട്ടില്ല.
എന്നാല്‍, ഇതരസംസ്ഥാനങ്ങളില്‍ കേന്ദ്രനിയമത്തിന്റെ ചുവടുപിടിച്ച് പഴയവാഹനങ്ങളിലും അതിസുരക്ഷാ നമ്പർ പ്ലേറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. പരിശോധനയും കർശനമാണ്. കേരളത്തില്‍ നിർബന്ധമല്ലെന്ന് അറിയാവുന്നതിനാല്‍ കേരള വാഹനങ്ങള്‍ അവരുടെ ഹിറ്റ്ലിസ്റ്റിലാണ്.
സംസ്ഥാനത്ത്, 2019-നുശേഷം ഇറങ്ങുന്ന പുതിയ വാഹനങ്ങള്‍ക്ക് ഡീഡലർതന്നെ അതിസുരക്ഷാ നമ്പർ പ്ലേറ്റ് നല്‍കുന്നുണ്ട്. പഴയവാഹനങ്ങള്‍ക്കുകൂടി ഇവ ഏർപ്പെടുത്താനുള്ള നീക്കമാണ് തർക്കത്തില്‍ കലാശിച്ചത്. ഗതാഗത കമ്മിഷണറായിരുന്ന എസ്. ശ്രീജിത്തും മന്ത്രി കെ.ബി. ഗണേഷ്കുമാറും തമ്മിലുണ്ടായ തർക്കം മൂർച്ഛിച്ചത് അതിസുരക്ഷാ നമ്പർ പ്ലേറ്റിന് ടെൻഡർ നല്‍കുന്നതുമായി ബന്ധപ്പെട്ടാണ്. 1.80 കോടി വാഹനങ്ങളുള്ള സംസ്ഥാനത്തെ നമ്പർ പ്ലേറ്റ് വിപണി ലക്ഷ്യമിട്ട് പത്തിലധികം കമ്പനികള്‍ രംഗത്തുണ്ട്. ബിസിനസ് സാധ്യത തേടിയുള്ള ഇവരുടെ തർക്കത്തില്‍ ഉദ്യോഗസ്ഥരും പങ്കാളികളാകുന്നതാണ് പദ്ധതി മുടക്കുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m