app77

സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് വന്‍ ജനപ്രവാഹം.

സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് വന്‍ ജനപ്രവാഹം.

പരിശുദ്ധ പിതാവ്  ഫ്രാന്‍സിസ് പാപ്പയുടെ മൃതദേഹം ഇന്നലെ  പൊതുദർശനത്തിനുവെച്ചതോടെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് വന്‍ ജനപ്രവാഹം. 

പതിനായിരകണക്കിന് ആളുകളാണ് ഓരോ മണിക്കൂറിലും എത്തിക്കൊണ്ടിരിക്കുന്നത്. പാപ്പയുടെ മൃതശരീരം സൂക്ഷിച്ചിരിന്ന കാസ സാന്താ മാർട്ടയിലെ ചാപ്പലിൽ നടന്ന പ്രാർത്ഥനാ ചടങ്ങുകൾക്ക് ശേഷം, പ്രാദേശിക സമയം ഇന്നലെ രാവിലെ 9 മണിക്ക് മൃതശരീരം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് പ്രദിക്ഷണമായി കൊണ്ടുവരികയായിരിന്നു. ഈ സമയത്ത് മാത്രം സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ ഇരുപതിനായിരത്തിലധികം വിശ്വാസികൾ തടിച്ചുകൂടിയിരിന്നു.

കർദ്ദിനാളുമാർ, ബിഷപ്പുമാർ, വൈദികര്‍ എന്നിവരുടെ നേതൃത്വത്തിൽ സ്വിസ് ഗാര്‍ഡുകളുടെ അകമ്പടിയോടെയാണ് ഫ്രാൻസിസ് മാർപാപ്പയുടെ മൃതശരീരമുള്ള പെട്ടി ആദ്യം സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലേക്കും പിന്നീട് ബസിലിക്കയിലേക്കും കൊണ്ടുവന്നത്. വിശ്വാസികളെ അഭിവാദ്യം ചെയ്യുവാന്‍ പോപ്പ്‌മൊബൈലിൽ എത്തിയിരിന്ന പാതയിലൂടെ പാപ്പയുടെ മൃതശരീരം കൊണ്ടുവന്നപ്പോള്‍ പലരുടേയും മുഖം വികാരഭരിതമായിരിന്നു.

 

 

 


Comment As:

Comment (0)