app69

ശക്തമായ സൈനിക നടപടിക്ക് തയ്യാറായി ഇന്ത്യൻ സൈന്യം.

ശക്തമായ സൈനിക നടപടിക്ക് തയ്യാറായി ഇന്ത്യൻ സൈന്യം.

പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിനെതിരെ ശക്തമായ സൈനിക നടപടിയുണ്ടാകുമെന്ന് സൂചന.

ആക്രമണത്തില്‍ 28 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇതില്‍ മലയാളിയായ എറണാകുളം ഇടപ്പള്ളി സ്വദേശി എൻ രാമചന്ദ്രനും ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. പാക്കിസ്ഥാന്‍ സൈനിക നേതൃത്വത്തിന്റെ ആസൂത്രണത്തില്‍ നടന്ന കൂട്ടക്കുരുതിയായാണ് ഈ ആക്രമണത്തെ ഇന്ത്യ നോക്കി കാണുന്നത്. ഇതു സംബന്ധമായ കൃത്യമായ വിവരങ്ങള്‍ ഇതിനകം തന്നെ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. അക്രമി സംഘത്തില്‍ ഏഴംഗങ്ങളാണ് ഉണ്ടായിരുന്നത് എന്നാണ് ലഭിക്കുന്ന സൂചന. ഒരോരുത്തരെയും മാറ്റി നിർത്തി അവരുടെ മതം ചോദിച്ച ശേഷമാണ് വെടിവെച്ച്‌ കൊന്നിരിക്കുന്നത്.

അമേരിക്കന്‍ വൈസ് പ്രസിഡന്റ് ഇന്ത്യയില്‍ ഉള്ളപ്പോള്‍ നടന്ന ആക്രമണത്തെ അമേരിക്കയും ഗൗരവമായാണ് കാണുന്നത്. ഇന്ത്യയ്ക്ക് ഏത് തരം തിരിച്ചടി നടത്താനും അവകാശമുണ്ടെന്ന നിലപാടിലേക്ക് ഇപ്പോള്‍ അമേരിക്കയും മാറിയിട്ടുണ്ട്. സൗദി സന്ദര്‍ശനത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് അറബ് രാജ്യങ്ങളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്

സാധാരണക്കാര്‍ക്ക് നേരെ നടന്ന ആക്രമണത്തെ ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലന്ന നിലപാടിലേക്ക് അമേരിക്ക, റഷ്യ, സൗദി അറേബ്യ, ഇസ്രയേല്‍, യു.എ.ഇ, ഇറാന്‍, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളും മാറിയിട്ടുണ്ട്. ആക്രമണത്തില്‍ നടുക്കം പ്രകടിപ്പിച്ച ലോക രാജ്യങ്ങള്‍, ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ പാക്കിസ്ഥാനാണ് ഒറ്റപ്പെട്ടിരിക്കുന്നത്.

അതേസമയം, ഇന്ത്യ വലിയ രൂപത്തിലുളള തിരിച്ചടിക്കാണ് ഒരുങ്ങുന്നത്. അതിര്‍ത്തി കടന്ന് ഏത് നിമിഷവും, ഇന്ത്യന്‍ സൈനിക നടപടി ഉണ്ടാകുമെന്നാണ് ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. നോര്‍ത്തേണ്‍ കമാന്‍ഡും എന്തിനും തയ്യാറായാണ് നില്‍ക്കുന്നത്. കരസേനക്ക് പുറമെ, നാവിക, വ്യോമ സേനകളും നിര്‍ദ്ദേശത്തിനായി കാത്തിരിക്കുന്ന സാഹചര്യമാണുള്ളത്

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                   Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)