j455

ഇന്ത്യൻ വംശജൻ കാഷ് പട്ടേലിനെ എഫ്.ബി.ഐ. തലവനായി തിരഞ്ഞെടുത്ത് സെനറ്റ്

ഇന്ത്യൻ വംശജൻ കാഷ് പട്ടേലിനെ എഫ്.ബി.ഐ. തലവനായി തിരഞ്ഞെടുത്ത് സെനറ്റ്

വാഷിങ്ടണ്‍: മുൻ സുരക്ഷാ ഉദ്യോഗസ്ഥനും ഇന്ത്യൻ വംശജനുമായ കശ്യപ് പട്ടേലിനെ (കാഷ് പട്ടേല്‍) എഫ്.ബി.ഐ. തലവനായി സെനറ്റ് തിരഞ്ഞെടുത്തു.
നേരത്തേ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇദ്ദേഹത്തെ എഫ്.ബി.ഐ. തലവനായി നാമനിർദേശം ചെയ്തിരുന്നു. 

ട്രംപിന്റെ വിശ്വസ്തരില്‍ ഒരാളായാണ് കാഷ് പട്ടേല്‍ (44) അറിയപ്പെടുന്നത്. ആദ്യ ട്രംപ് സർക്കാരില്‍ നാഷണല്‍ ഇന്റലിജൻസ്, പ്രതിരോധവകുപ്പ് എന്നിവയുടെ ഉപദേഷ്ടാവായിരുന്നു ഇദ്ദേഹം. 1980-ല്‍ ന്യൂയോർക്കിലാണ് കാഷിന്റെ ജനനം. ഗുജറാത്തിലാണ് കുടുംബവേരുകള്‍.

റിച്ച്‌മെന്റ് സർവകലാശാലയില്‍നിന്ന് ക്രിമിനല്‍ ജസ്റ്റിസ്, റേസ് സർവകലാശാലയില്‍നിന്ന് നിയമബിരുദം എന്നിവ നേടയിട്ടുണ്ട്. യൂണിവേഴ്സിറ്റി കോളേജ് ലണ്ടനില്‍നിന്ന് അന്താരാഷ്ട്ര നിയമത്തിലും ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                  Follow this link to join  WhatsApp group
https://chat.whatsapp.com/J0k00badfi0JK1dmjkDcGj


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)