മാനവാന്തസ്സ് ഏറ്റം ഗുരുതരമായി ലംഘിക്കപ്പെടുന്നു : അല്മായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള റോമൻ
മാനവാന്തസ്സ് ഏറ്റം ഗുരുതരമായി ലംഘിക്കപ്പെടുന്നു : അല്മായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള റോമൻ കൂരിയാ
മാനവാന്തസ്സ് ഏറ്റം ഗുരുതരമായി ലംഘിക്കപ്പെടുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് അല്മായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള റോമൻ കൂരിയാ വിഭാഗത്തിൻറെ (ഡിക്കാസറ്ററി) അദ്ധ്യക്ഷനായ കർദ്ദിനാൾ കെവിൻ ഫാരെൽ.
1995 മാർച്ച് 25-ന് വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പാ ഒപ്പുവച്ച “എവഞ്ചേലിയും വീത്തെ” (ജീവൻറെ സുവിശേഷം) എന്ന ചാക്രികലേഖനത്തിൻറെ മുപ്പതാം വാർഷികത്തോടനുബന്ധിച്ച്, അല്മായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള വിഭാഗം പുറപ്പെടുവിച്ച, മനുഷ്യ ജീവിത അജപാലന പരിപോഷണ പ്രക്രിയ എങ്ങനെ ആരംഭിക്കാം എന്നതിനു സഹായകമായ രേഖയുടെ ആമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ കുറിച്ചിരിക്കുന്നത്.
നിരവധി നാടുകൾ യുദ്ധത്തിൻറെയും വിധങ്ങളായ ആക്രമണങ്ങളുടെയും പിടിയിലമർന്നിരിക്കയാണെന്ന് അനുസ്മരിക്കുന്ന കർദ്ദിനാൾ ഫാരെൽ മനുഷ്യജീവൻറെ യഥാർത്ഥവു തനതുമായ അജപാനത്തിന് രൂപമേകേണ്ടത് അനിവാര്യമായിരിക്കുന്നുവെന്ന് എഴുതുന്നു. ഓരോ സ്ത്രീയുടെയും പുരുഷൻറെയും ജീവൻ എല്ലായ്പ്പോഴും ആദരിക്കപ്പെടുകയും പരിപോഷിപ്പിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണമെന്നത് അദ്ദേഹം ആവർത്തിക്കുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m