ap67

യുദ്ധകാലങ്ങളില്‍ പോലും സ്വീകരിക്കാത്ത ഇന്ത്യയുടെ നടപടി, പാകിസ്ഥാന് തിരിച്ചടിയോ?

യുദ്ധകാലങ്ങളില്‍ പോലും സ്വീകരിക്കാത്ത ഇന്ത്യയുടെ നടപടി, പാകിസ്ഥാന് തിരിച്ചടിയോ?

ജമ്മു കശ്മീരില്‍ വിനോദ സഞ്ചാരികളെ കൂട്ടക്കൊല നടത്തിയ നടപടിയില്‍ പ്രതിഷേധിച്ച്‌, പാക്കിസ്ഥാന് എതിരെ ശക്തമായ നടപടികളാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത് .

സൈനിക നടപടിക്ക് മുന്നോടിയായി, നയതന്ത്ര തലത്തില്‍ കടുത്ത നടപടി സ്വീകരിച്ച സുരക്ഷാ കൗണ്‍സില്‍, സിന്ധു നദീജല കരാറും റദ്ദാക്കി കഴിഞ്ഞിട്ടുണ്ട്. യുദ്ധ കാലത്ത് പോലും പുനഃപരിശോധിക്കാത്ത ഉടമ്ബടിയില്‍ നിന്നുള്ള ഇന്ത്യയുടെ പിന്‍മാറ്റം, പാക്കിസ്ഥാന് മേലുള്ള ഇന്ത്യയുടെ വലിയ പ്രഹരം തന്നെയാണ്. ഇതിനു പുറമെ, വാഗാ – അട്ടാരി അതിര്‍ത്തി അടയ്ക്കുക. പാക് പൗരന്‍മാര്‍ക്കുള്ള യാത്ര വിലക്ക്, പാക് പൗരന്‍മാര്‍ 48 മണിക്കൂറില്‍ ഇന്ത്യ വിടുക തുടങ്ങിയ നിര്‍ണ്ണായക തീരുമാനവും ഇന്ത്യ എടുത്ത് കഴിഞ്ഞിട്ടുണ്ട്.

ശക്തമായ സൈനിക നടപടിക്ക് മുന്‍പുള്ള ഇന്ത്യയുടെ നീക്കമായാണ്, പാക്കിസ്ഥാനും ഈ നടപടിയെ നോക്കി കാണുന്നത്. ഭീകരാക്രമണത്തോടെ അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ട പാക്കിസ്ഥാനെ ന്യായീകരിക്കാന്‍, ഒരു ഇസ്ലാമിക രാജ്യം പോലും രംഗത്ത് വന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്. അറബ് രാജ്യങ്ങള്‍ ഉള്‍പ്പെടെ, ലോകത്തെ സകല രാജ്യങ്ങളും ഇന്ത്യയ്ക്കാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ വിളറി പിടിച്ച പാക്കിസ്ഥാന്‍, സമനില തെറ്റിയവരെ പോലെയാണ് ഇപ്പോള്‍ പെരുമാറുന്നത്. കറാച്ചി തുറമുഖത്തെ അവരുടെ മിസൈല്‍ പരീക്ഷണവും ഷിംല കരാറില്‍ നിന്നും പിന്‍വാങ്ങാന്‍ ശ്രമിക്കുന്നതുമെല്ലാം ഇതിന്റെ ഭാഗമാണ്. എന്നാല്‍ ഈ നീക്കങ്ങള്‍ എല്ലാം തന്നെ, ഇന്ത്യയെ കൂടുതല്‍ പ്രകോപിപ്പിക്കുകയും, പാക്കിസ്ഥാന് എതിരായ ആക്രമണം വേഗത്തിലാക്കുകയും ചെയ്യുമെന്നതാണ് യാഥാര്‍ത്ഥ്യം.

പഹല്‍ഗാം ഭീകരാക്രമണത്തിലെ പാക്കിസ്ഥാന്റെ പങ്ക് സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍, ഇന്ത്യന്‍ ഏജന്‍സികള്‍ ശേഖരിച്ച്‌ കൊണ്ടിരിക്കുകയാണ്. ആക്രമണത്തിന് പ്രേരണ നല്‍കിയത് പാക്കിസ്ഥാന്‍ സൈനിക മേധാവിയും ഐ.എസ്.ഐയുമാണ് എന്നതാണ്, ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്ന വിവരം. ഈ സാഹചര്യത്തില്‍, പാക്കിസ്ഥാനിലെ ഭീകര താവളങ്ങള്‍ക്ക് നേരെ മാത്രമല്ല, സൈനിക താവളങ്ങള്‍ക്ക് എതിരെയും ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യന്‍ സൈന്യത്തിന് മുന്നില്‍ തോറ്റോടിയ ചരിത്രം മാത്രമാണ് പാക്കിസ്ഥാനുള്ളത്. കളി അതിര് വിട്ടപ്പോള്‍, ആ രാജ്യത്തെ തന്നെ രണ്ടായി പിളര്‍ത്തിയതും ഇന്ത്യയാണ്. പുതിയ സാഹചര്യത്തില്‍, വീണ്ടും പാക്കിസ്ഥാനെ പല കഷ്ണങ്ങളാക്കി മാറ്റാനും ഇന്ത്യ വിചാരിച്ചാല്‍ കഴിയും.

 

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                    Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)