കുട്ടികളുടെ ലഹരി ഉപയോഗത്തെ നിസാരവത്ക്കരിച്ച മന്ത്രി സജി ചെറിയാന്‍ മാപ്പ് പറയണം : കേരള മദ്യവിരുദ്ധ ഏ
കുട്ടികളുടെ ലഹരി ഉപയോഗത്തെ നിസാരവത്ക്കരിച്ച മന്ത്രി സജി ചെറിയാന്‍ മാപ്പ് പറയണം : കേരള മദ്യവിരുദ്ധ ഏകോപന സമിതി
കുട്ടികളുടെ ലഹരി ഉപയോഗത്തെ നിസാരവത്ക്കരിച്ച മന്ത്രി സജി ചെറിയാന്‍ പ്രസ്താവന പിന്‍വലിച്ച് പൊതു സമൂഹത്തോട് പരസ്യമായി മാപ്പു പറയണമെന്ന് കേരള മദ്യവിരുദ്ധ ഏകോപന സമിതി ആവശ്യപ്പെട്ടു. കുട്ടികളായാല്‍ പുകവലിക്കുമെന്നും ഞാനും പുകവലിക്കാറുണ്ടെന്നുമുള്ള മന്ത്രി സജി ചെറിയാന്റെ പ്രസ്താവന ലഹരി ഉപയോഗത്തെ നിസാരവത്കരിക്കുന്നതാണ്. കഞ്ചാവ് വലിക്കുന്നതിനെയാണ് മന്ത്രി പുകവലിയായി കാണുന്നത്. ലഹരിക്കെതിരെ കോടികള്‍ ചെലവഴിച്ച് ലഹരി വിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന സര്‍ക്കാരിന്റെ പ്രതിനിധി തന്നെ ഇപ്രകാരം പറയുന്നത് നിരുത്തരവാദിത്വമാണ്. കേരളം 2025-ലേക്ക് ചുവടുവെച്ചത് തന്നെ മദ്യത്തില്‍ ആറാടിയാണ്. ഒരു സാഹചര്യത്തിൽ ഉത്തരവാദിത്തപ്പെട്ടവർ തന്നെ ലഹരിക്ക് അനുകൂലമായ പ്രസ്താവന നടത്തിയത് തീർത്തും വേദന ജനകമാണെന്ന് സമിതി കുറ്റപ്പെടുത്തി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m