റോമൻ ആരാധനക്രമമനുസരിച്ച് മൃതസംസ്കാര ദിവ്യപൂജയിലും പരേതസ്മരണ ദിവ്യപൂജയിലും 'അല്ലേലൂയാ' ആലപിക്കണമോ?
റോമൻ ആരാധനക്രമമനുസരിച്ച് മൃതസംസ്കാര ദിവ്യപൂജയിലും പരേതസ്മരണ ദിവ്യപൂജയിലും 'അല്ലേലൂയാ' ആലപിക്കണമോ?
ഫാ. അനു സി., നെയ്യാറ്റിൻകര രൂപത
'അല്ലേലൂയാ' ആലപിക്കണം. റോമൻ ദിവ്യപൂജ ഗ്രന്ഥത്തിൽ 'അല്ലേലൂയാ' ആലപിക്കുന്നതുമായി ബന്ധപ്പെട്ട് നല്കിയിരിക്കുന്ന നിർദേശങ്ങൾ ഇങ്ങനെയാണ്:
നം. 62.a) തപസ്സുകാലം ഒഴികെ മറ്റുകാലങ്ങളിൽ 'അല്ലേലൂയാ' ആലപിക്കപ്പെടുന്നു. 'അല്ലേലൂയാ' വാക്യങ്ങൾ വേദപാഠകത്തിൽനിന്നോ ധ്യാനഗീതയിൽനിന്നോ എടുക്കാം.
b) തപസ്സുകാലത്തിൽ 'അല്ലേലൂയാ'യുടെ സ്ഥാനത്ത് വേദപാഠകത്തിൽ സൂചിപ്പിച്ചിരിക്കുന്നപോലെ സുവിശേഷത്തിനുമുമ്പായി ഒരു വാക്യം ആലപിക്കുന്നു.
'അല്ലേലൂയാ' ആലപിക്കുന്നതുസംബന്ധിച്ച് മൃതസംസ്കാരകർമ ഗ്രന്ഥത്തിൽ നല്കിയിരിക്കുന്ന നിർദേശം ഇങ്ങനെയാണ്:
no. 22) ദൈവവചനപ്രഘോഷണകർമം കൂടുതൽ ആഘോഷപൂർവകമാക്കുന്നതിന് ധ്യാനഗീതികളിലെ (Graduale Romanum, Graduale Simplex) സങ്കീർത്തനങ്ങൾ ആലപിക്കാം.
no. 23) ലഘു ധ്യാനഗീതിയാണ് ഉപയോഗിക്കുന്നതെങ്കിൽ പാലനാത്മകമായ കാരണങ്ങളാൽ, 'അല്ലേലൂയാ' ഉപേക്ഷിക്കാം.
ശ്രദ്ധിക്കുക: നമ്മുടെ നാട്ടിൽ ഒരു ദിവ്യബലിയിലും ആരാധനക്രമം നിർദേശിച്ചിരിക്കുന്ന ഈ ധ്യാനഗീതികൾ ഉപയോഗിക്കുന്നില്ല. അതുകൊണ്ടുതന്നെ, 'അല്ലേലൂയാ' ഉപേക്ഷിക്കേണ്ട ആവശ്യമില്ല. മാത്രമല്ല, മൃതസംസ്കാരകർമ ഗ്രന്ഥത്തിൽ മൃതസംസ്കാര ദിവ്യപൂജകളിലും പരേതാനുസ്മരണ ദിവ്യപൂജകളിലും ഉപയോഗിക്കാനുള്ള വായനകളുടെ അവസാനം 'അല്ലേലൂയാ'യും തുടർന്നുള്ള വാക്യങ്ങളും നല്കിയിട്ടുണ്ട് (nn. 99-108). അതിന്റെ അർഥം 'അല്ലേലൂയ' ആലപിക്കണം എന്നുതന്നെയാണ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m