d85

ലോഗോസ് മൊബൈല്‍ ഗെയിം വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു

ലോഗോസ് മൊബൈല്‍ ഗെയിം വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു

ലോഗോസ് മൊബൈല്‍ ഗെയിം  ആപ്പിലെ  വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു. വെള്ളയമ്പലത്ത് നടന്ന ചടങ്ങ് കൊല്ലം രൂപത എമിരിത്തൂസ് ബിഷപ്പ് സ്റ്റാൻലി റോമൻ ഉദ്ഘാടനം ചെയ്തു. ക്രിസ്തുവിനെ പിന്തുടരുന്ന നാമെല്ലാവരും വചനം വായിക്കുമ്പോഴും ഗ്രഹിക്കുമ്പോഴും പങ്കുവയ്ക്കുമ്പോഴും തിരുവചനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടുള്ള സമീപനം കൈകൊള്ളണമെന്ന് ബിഷപ്പ് സ്റ്റാൻലി റോമൻ ഓർമ്മിപ്പിച്ചു. തുടർന്ന് ഈ വർഷം ലോഗോസ് ഗെയിം ആപ്പ് കളിച്ച് വിജയിച്ചവർക്കുള്ള സമ്മാനങ്ങൾ ബിഷപ്പുമാര്‍ വിതരണം ചെയ്തു.

മലയാളം ഇംഗ്ലീഷ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയവർക്ക് 10,000/- രൂപയും രണ്ടാം സ്ഥാനം കരസ്ഥമാക്കിയവർക്ക് 7500/- രൂപയും മൂന്നാം സ്ഥനത്തിന്‌ 5000/- രൂപയും 4 മുതൽ 10 വരെ സ്ഥാനക്കാർക്ക് 1000/- രൂപയും ക്യാഷ് പ്രൈസ് നൽകി. കൂടാതെ മെമന്റോ, സർട്ടിഫിക്കറ്റ്, പഠന സഹായി 2025 എന്നിവയും നൽകി. മലയാളം വിഭാഗത്തിൽ 11 മുതൽ 100 വരെയും ഇംഗ്ലീഷ് വിഭാഗത്തിൽ 11 മുതൽ 50 വരെയും സ്ഥാനം നേടിയവർക്ക് സർട്ടിഫിക്കറ്റും 2025ലേക്കുള്ള പഠനസഹായിയും നൽകി. ആധുനിക ലോകത്ത് നവമാധ്യമങ്ങളെയും സാങ്കേതിക വിദ്യകളെയും വചനാഭിമുഖ്യം വളർത്തുന്നതിനായി പരിശ്രമിക്കുന്ന മീഡിയ കമ്മിഷന്റെ പ്രവർത്തനം ഏറെ മഹത്തരമെന്ന് തിരുവനന്തപുരം അതിരൂപത സഹായമെത്രാൻ ബിഷപ്പ് ക്രിസ്തുദാസ് പറഞ്ഞു.

കെസിബിസി വർഷംതോറും നടത്തുന്ന ലോഗോസ് പരീക്ഷയ്ക്ക് ഒരുങ്ങുന്നതിന്‌ സഹായിക്കുന്ന 2025 വർഷത്തെ ലോഗോസ് പഠന സഹായി മലയാളം പതിപ്പ് ബിഷപ്പ് ക്രിസ്തുദാസ് തിരുവനന്തപുരം അതിരൂപത അജപാലന ശുശ്രൂഷ ഡയറക്ടർ ഫാ. ഷാജുവില്ല്യത്തിന്‌ ആദ്യപ്രതി കൈമാറി പ്രകാശനം ചെയ്തു. ഇംഗ്ലീഷ് പതിപ്പിന്റെ ആദ്യപ്രതി ബിഷപ് എമിരിത്തൂസ് സ്റ്റാൻലി റോമൻ അതിരൂപത ശുശ്രൂഷ കോർഡിനേറ്റർ റവ. ഡോ. ലോറൻസ് കുലാസിന്‌ നൽകി പ്രകാശനം ചെയ്തു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                   Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)