എംടി ഇനി ഓര്‍മ്മ
എംടി ഇനി ഓര്‍മ്മ
കോഴിക്കോട്: മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം ടി വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലാണ് അന്ത്യം. കഴിഞ്ഞ കുറെ നാളുകളായി വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 91 വയസ്സിലാണ് അന്ത്യം.
സാഹിത്യലോകത്തെ സംഭാവനയ്ക്ക് രാജ്യം ജ്ഞാനപീഠം നല്കി ആദരിച്ച എംടിയുടെ ജനനം 1933 ജൂലായ് 15ന് പൊന്നാനി താലൂക്കിലെ കൂടല്ലൂരിലാണ്.മാടത്ത് തെക്കെപ്പാട്ട് വാസുദേവന്‍ നായര്‍ എന്നാണ് പൂർണ്ണനാമം. അച്ഛൻ ടി നാരായണൻ നായർ. അമ്മ: അമ്മാളുഅമ്മ. കുമരനെല്ലൂർ ഹൈസ്കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം പാലക്കാട് വിക്ടോറിയ കോളേജില്‍ നിന്ന് ബിഎസ്സി കെമിസ്ട്രിയില്‍ ബിരുദം നേടി. അധ്യാപകൻ, പത്രപ്രവർത്തകൻ എന്നീ നിലകളിലും എംടി വ്യക്തി മുദ്രപതിപ്പിച്ചു. പ്രശസ്ത നര്‍ത്തകിയായ കലാമണ്ഡലം സരസ്വതിയാണ് അദ്ദേഹത്തിന്റെ ഭാര്യ. മക്കള്‍ സിതാര, അശ്വതി.
സാഹിത്യലോകം
മലയാളഭാഷയ്ക്ക് അമൂല്യമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള എംടിയുടെ സാഹിത്യസംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. മഞ്ഞ്, കാലം, നാലുകെട്ട്, അസുരവിത്ത്, വിലാപയാത്ര, പാതിരാവും പകല്‍വെളിച്ചവും, അറബിപ്പൊന്ന്, രണ്ടാമൂഴം, വാരാണസി (നോവലുകള്‍) ഇരുട്ടിന്റെ ആത്മാവ്, ഓളവും തീരവും, കുട്ടേടത്തി, വാരിക്കുഴി, പതനം, ബന്ധനം, സ്വർഗ്ഗം തുറക്കുന്ന സമയം, നിന്റെ ഓർമ്മയ്ക്ക്, വാനപ്രസ്ഥം, എം.ടിയുടെ തിരഞ്ഞെ ടുത്ത കഥകള്‍, ഡാർ എസ്. സലാം, രക്തം പുരണ്ട മണ്തരികള്, വെയിലും നിലാ വും, കളിവീട്, വേദനയുടെ പൂക്കള്‍, ഷെർലക്ക് (കഥകള്‍) ഗോപുരനടയില്‍ (നാടകം) കാഥികന്റെ കല, കാഥികന്റെ പണിപ്പുര, ഹെമിംഗ്വേ ഒരു മുഖവുര, കണ്ണാന്തളി പ്പൂക്കളുടെ കാലം (പ്രബന്ധങ്ങള്‍) ആള്‍ക്കൂട്ടത്തില്‍ തനിയെ (യാത്രാവിവരണം), എം. ടി.യുടെ തിരക്കഥകള്‍, പഞ്ചാഗ്നി, നഖക്ഷതങ്ങള്‍, വൈശാലി, പെരുന്തച്ചൻ, ഒരു വട ക്കൻ വീരഗാഥ, നഗരമേ നന്ദി, നിഴലാട്ടം, ഒരു ചെറുപുഞ്ചിരി, നീലത്താമര, പഴശ്ശി രാജ (തിരക്കഥകള്‍) സ്നേഹാദരങ്ങളോടെ, അമ്മയ്ക്ക് (ഓർമ്മകള്‍) ചിത്രത്തെരുവു കള്‍ (ചലച്ചിത്രസ്മരണകള്‍) ഇംഗ്ലീഷിലേക്കും ഇതരഭാഷകളിലേക്കും കൃതികള്‍ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
കാമ്ബുള്ള സിനിമകളുടെ സ്രഷ്ടാവ്
മുറപ്പെണ്ണ് എന്ന് സിനിമയ്ക്ക് തിരക്കഥയെഴുതിയാണ് എംടിയുടെ ചലച്ചിത്രലോകത്തേക്കുള്ള പ്രവേശനം. നിർമാല്യം, കടവ്, ഒരു വടക്കൻ വീരഗാഥ, സദയം, പരിണയം തുടങ്ങിയ ചലച്ചിത്രങ്ങള്‍ക്ക് ദേശീയ അവാർഡും ഓളവും തീരവും, ബന്ധനം, ഓപ്പോള്, ആരൂഢം, വളർത്തുമൃഗങ്ങള്‍, അനുബന്ധം, തൃഷ്ണ, ഇടവഴിയിലെ പൂച്ച മിണ്ടാപൂച്ച, അമൃതംഗമയ, പെരുന്തച്ചൻ, സുകൃതം, ഒരു ചെറുപുഞ്ചിരി, തീർഥാടനം എന്നീ സിനിമകള്‍ക്ക് സംസ്ഥാന ബഹുമതിയും ലഭിച്ചു.
തിരക്കഥയെഴുതി സംവിധാനം ചെയ്ത 'കടവ്' സിങ്കപ്പൂർ, ജപ്പാൻ എന്നിവിടങ്ങളില്‍ നടന്ന ചലച്ചിത്രോത്സവങ്ങളിലും അവാർഡുകള്‍ നേടി. മലയാള സിനിമയ്ക്ക് നല്കിയ സംഭാവനകള്‍ക്ക് പ്രേംനസീർ അവാർഡ് ലഭിച്ചിട്ടുണ്ട്. നല്ല സീരിയലിനുള്ള 1996 ലെ കേരളസംസ്ഥാന ടെലിവിഷൻ അവാർഡ് നാലുകെട്ടിന് ലഭിച്ചു.
പുരസ്കാരങ്ങള്‍
1996ല്‍ ജ്ഞാനപീഠം പുരസ്കാരത്തിനർഹനായി. കാലിക്കറ്റ് സർവ്വകലാശാലയും മഹാത്മാഗാന്ധി സർവ്വക ലാശാലയും 1996-ല്‍ ഓണററി ഡി.ലിറ്റ് ബിരുദം നല്കി ആദരിച്ചു. 2005-ലെ പത്മഭൂ ഷണ് ലഭിച്ചു. 2005-ല്‍ കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ചു. 2011-ല്‍ കേരള സർക്കാരിന്റെ എഴുത്തച്ഛൻ പുരസ്ക്കാരത്തിന് അർഹനായി.
2013-ല്‍ കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ് നല്കി ആദരിച്ചു. മാതൃഭൂമി പീരിയോഡിക്കല്‍സ് പത്രാധിപർ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാ ദമി എക്സിക്യൂട്ടിവ് മെമ്ബർ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഫിലിം ഫിനാൻസ് കോർപ്പറേഷൻ, നാഷണല്‍ ഫിലിം ഡവലപ്മെന്റ് കോർപറേഷൻ, ഫിലിം സെൻസറിങ് കമ്മറ്റി എന്നിവയില്‍ അംഗമായിരുന്നിട്ടുണ്ട്. 1998 ലെ ഇന്ത്യൻ പനോരമ ചെയർമാനായിരനായിരുന്നു. 2008-ല്‍ കൊല്‍ക്കത്ത നേതാജി ഓപ്പണ്‍ യൂണിവേഴ്സിറ്റി ഡി. ലിറ്റ് നല്കി ആദരിച്ചു. തുഞ്ചൻ സ്മാരക സമിതി അദ്ധ്യക്ഷനാണ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m