d65

മാർ ജോർജ് കൂവക്കാട് മാര്‍പാപ്പയോടൊപ്പം ഇന്ന് മലയാളത്തിൽ കൃതജ്ഞതാബലിയർപ്പണം നടത്തും

മാർ ജോർജ് കൂവക്കാട് മാര്‍പാപ്പയോടൊപ്പം ഇന്ന് മലയാളത്തിൽ കൃതജ്ഞതാബലിയർപ്പണം നടത്തും

 അമലോത്ഭവ തിരുനാളിന്റെ ഭാഗമായ വിശുദ്ധ കുർബാനയ്ക്ക് മാർപാപ്പയോടൊപ്പം മാർ ജോർജ് കൂവക്കാട് ഉള്‍പ്പെടെയുള്ള നവ കർദ്ദിനാൾമാരും സീറോമലബാർ സഭയിൽ നിന്നു പ്രത്യേകമായി ക്ഷണം ലഭിച്ച വൈദികരും സഹകാർമികരാകും.

ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലും മാർ ജോസഫ് പെരുന്തോട്ടവും വിശുദ്ധ ബലിയില്‍ സഹകാര്‍മ്മികരാകുന്നുണ്ട്. വൈകുന്നേരം സാന്ത അനസ്താസിയ സീറോ മലബാർ ബസിലിക്കയിൽ മാർ ജോർജ് കുവക്കാട്ടിന്റെ കാർമികത്വത്തിൽ മലയാളത്തിൽ കൃതജ്ഞതാബലിയർപ്പണവും തുടർന്ന് സ്വീകരണ സമ്മേളനവും നടക്കും.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)