മാതൃ രാജ്യത്തിന്റെ സമാധാനത്തിനുവേണ്ടി മാർ റാഫേൽ തട്ടിൽ പിതാവിന്റെ നിർദ്ദേശപ്രകാരം പ്രത്യേക പ്രാർ

മാതൃ രാജ്യത്തിന്റെ സമാധാനത്തിനുവേണ്ടി മാർ റാഫേൽ തട്ടിൽ പിതാവിന്റെ നിർദ്ദേശപ്രകാരം പ്രത്യേക പ്രാർത്ഥനകൾ നടത്തി.

mm68

പാക്കിസ്ഥാനുമായുള്ള ഇന്ത്യയുടെ അതിർത്തിയിൽ യുദ്ധസമാനമായ സാഹചര്യം നിലനില്ക്കുന്നത് ആശങ്ക ഉളവാക്കുന്നതിനാൽ മാതൃ രാജ്യത്തെ സമാധാനത്തിനു വേണ്ടി സീറോ മലബാർ സഭയിലെ എല്ലാ പള്ളികളിലും മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ  തട്ടിൽ പിതാവിന്റെ പ്രത്യേക നിർദ്ദേശപ്രകാരം ഇന്നലെ പ്രത്യേക പ്രാർത്ഥനകൾ നടത്തി.

 രാജ്യത്തിന്റെ പരമാധികാരവും ജനങ്ങളുടെ സുരക്ഷയും സംരക്ഷിക്കപ്പെടുന്നതിനായി നമ്മുടെ ഭരണാധികാരികളും സൈനികരും അതീവ ജാഗ്രത പുലർത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ, ഉത്തമ പൗരന്മാർ എന്ന നിലയിൽ മാതൃരാജ്യത്തിനുവേണ്ടിയും സമാധാനത്തിനുവേണ്ടിയും നമുക്കു പ്രത്യേകം പ്രാർത്ഥിക്കേണ്ടത് നമ്മുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)