പുതിയ യുജിസി റെഗുലേഷൻ; കേന്ദ്ര സര്‍ക്കാരിനെതിരെ സിറോ മലബാര്‍ സഭ
പുതിയ യുജിസി റെഗുലേഷൻ; കേന്ദ്ര സര്‍ക്കാരിനെതിരെ സിറോ മലബാര്‍ സഭ
കോട്ടയം: യുജിസി കരട് റിപ്പോർട്ടില്‍ കേന്ദ്ര സർക്കാറിനെതിരെ സിറോ മലബാർ സഭ വിദ്യാഭ്യാസ സിനഡ് കമ്മിറ്റി. യുജിസി കരട് ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്നും പ്രിൻസിപ്പല്‍, അധ്യാപക നിയമനത്തില്‍ അടക്കം പ്രതിസന്ധിയുണ്ടെന്നും സിനഡ് കമ്മറ്റി വ്യക്തമാക്കി.
ഫെഡറല്‍ സിസ്റ്റത്തെ ഉള്‍ക്കൊള്ളാത്ത നടപടിയെന്നും പുതിയ യുജിസി റെഗുലേഷൻ ന്യൂനപക്ഷ വിരുദ്ധമെന്നും ബിഷപ്പ് പാംപ്ലാനി പറഞ്ഞു. ഉന്നത വിദ്യഭ്യാസ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള സംസ്ഥാന സർക്കാർ നീക്കങ്ങളെ പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു.
മാനേജ്മെൻ്റിന് നിയമനം നടത്താൻ അധികാരമില്ലെങ്കില്‍ സ്ഥാപനം നടത്തിയിട്ട് എന്തുകാര്യമെന്നും ചങ്ങനാശേരി ബിഷപ്പ് മാർ തോമസ് തറയില്‍ പ്രതികരിച്ചു. ചങ്ങനാശ്ശേരിയില്‍ യുജിസി കരട് റിപ്പോർട്ട് ചർച്ച ചെയ്യാൻ സിനഡ് കമ്മിറ്റി സിംമ്ബോസിയം സംഘടിച്ചിച്ചിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m