ചൈനയെ ഞെട്ടിച്ച് വീണ്ടും പുതിയ വൈറസ് ബാധ; ശ്വാസകോശ രോഗികളുടെ എണ്ണം പെരുകുന്നു; വിവരങ്ങള്‍ മൂടിവച്ച്
ചൈനയെ ഞെട്ടിച്ച് വീണ്ടും പുതിയ വൈറസ് ബാധ; ശ്വാസകോശ രോഗികളുടെ എണ്ണം പെരുകുന്നു; വിവരങ്ങള്‍ മൂടിവച്ച് ഭരണകൂടം
ചൈനയില്‍ വീണ്ടും മാരക വൈറസ് ബാധ മൂലം ശ്വാസകോശ രോഗികളുടെ എണ്ണം കൂടുന്നതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
ചൈനീസ് ആരോഗ്യ വിദഗ്‌ധരോട് ജാഗ്രത പാലിക്കാൻ സർക്കാർ നിർദ്ദേശം നല്‍കിയിരിക്കയാണ്. 2019ല്‍ കോവിഡ് വൈറസ് ബാധ ആദ്യം പൊട്ടിപ്പുറപ്പെട്ടതും ചൈനയിലായിരുന്നു.
ദേശീയ രോഗ നിയന്ത്രണ അതോറിറ്റിയുടെ നിർദേശപ്രകാരം ലബോറട്ടറികളില്‍ റിപ്പോർട്ട് ചെയ്യുന്ന രോഗികളെ നിരീക്ഷിക്കുന്നുണ്ട്. ഒപ്പം രോഗ പ്രതിരോധ ഏജൻസികള്‍ക്ക് രോഗം പടരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാൻ നിർദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ഔദ്യോഗിക ടി വി ചാനലായ സിസിടിവി (CCTV) റിപ്പോർട്ട് ചെയ്തു.
കടുത്ത ശ്വാസകോശ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നതായാണ് ഡിസംബർ 16 മുതലുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. തണുപ്പുകാലത്ത് ചൈനയില്‍ ശ്വാസകോശ രോഗങ്ങള്‍ പൊട്ടിപുറപ്പെടുന്നത് പതിവാണ്. അതേസമയം കഴിഞ്ഞ വർഷത്തേക്കാള്‍ രോഗബാധിതരുടെ എണ്ണം കുറവാണെന്നാണ് ഉദ്യോഗസ്ഥരുടെ പക്ഷം.
റൈനോവൈറസ് എന്ന രോഗകാരിയായ വൈറസും ഹ്യൂമൻ മെറ്റാന്യൂമോ വൈറസും കുറെ രോഗികളില്‍ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. ശ്വാസകോശ രോഗവാഹികളായ വൈറസ് ഏതാണെന്ന് പൂർണമായി കണ്ടെത്താനായിട്ടില്ല.
14 വയസില്‍ താഴെയുള്ള കുട്ടികളില്‍ വൈറസ് ബാധ കൂടുന്നു എന്നതാണ് ഏറ്റവും ആശങ്കപ്പെടുത്തുന്നത്. രോഗം ബാധിച്ചവരുടെ പൂർണമായ കണക്കുകളൊന്നും സർക്കാർ ഇത് വരെ പുറത്തുവിട്ടിട്ടില്ല. വൈറസ് ബാധ തടയാനുള്ള വാക്സിനൊന്നും ഉപയോഗിച്ച് തുടങ്ങിയതായും റിപ്പോർട്ടുകളില്ല.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m