j478

ഇനി മൂന്നുതരം ബി.എഡ്. കോഴ്‌സുകള്‍; പ്രവേശനത്തിന് ദേശീയ അഭിരുചിപരീക്ഷ

ഇനി മൂന്നുതരം ബി.എഡ്. കോഴ്‌സുകള്‍; പ്രവേശനത്തിന് ദേശീയ അഭിരുചിപരീക്ഷ

തിരുവനന്തപുരം: ബി.എഡ്. കോഴ്സുകള്‍ക്ക് ചേരുന്നവർ ഇനി ദേശീയതലത്തിലുള്ള അഭിരുചിപരീക്ഷ എഴുതണം. ദേശീയ വിദ്യാഭ്യാസനയത്തിന് അനുസൃതമായി അധ്യാപകകോഴ്സുകള്‍ പരിഷ്കരിച്ചുള്ള കരട് മാർഗരേഖയിലാണ് ദേശീയ അധ്യാപക വിദ്യാഭ്യാസ കൗണ്‍സില്‍ (എൻ.സി.ടി.ഇ.) ഇക്കാര്യം വ്യക്തമാക്കിയത്.

മൂന്നുതരം ബി.എഡ്. കോഴ്സുകള്‍ക്കാണ് നിർദേശം. ഹയർ സെക്കൻഡറി പാസായവർക്കായി നാലുവർഷ ബി.എഡ്., ഡിഗ്രി കഴിഞ്ഞവർക്കായി രണ്ടുവർഷ ബി.എഡ്., പി.ജി. പാസായവർക്കായി ഒരുവർഷ ബി.എഡ്., എന്നിങ്ങനെയാണ് കോഴ്സുകള്‍.

സ്കൂള്‍വിദ്യാഭ്യാസത്തില്‍ ഗുണനിലവാരമുള്ള അധ്യാപകരുടെ സേവനം ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് ദേശീയതലത്തിലുള്ള അഭിരുചിപരീക്ഷ. നാഷണല്‍ ടെസ്റ്റിങ് ഏജൻസിക്കായിരിക്കും ഇതിന്റെ ചുമതല. കേരളത്തില്‍ നിലവിലുള്ള ഡി.എല്‍.എഡ്. പോലുള്ള കോഴ്സുകള്‍ പുതിയ വിജ്ഞാപനത്തിലില്ല. പുതിയ പരിഷ്കാരം നടപ്പാക്കുന്നതോടെ, സംസ്ഥാനത്തെ ഇത്തരം കോഴ്സുകള്‍ അവസാനിപ്പിക്കേണ്ടിവരും. മാതൃകാപാഠ്യപദ്ധതി എൻ.സി.ടി.ഇ. തയ്യാറാക്കിനല്‍കും. ഇതില്‍ 30 ശതമാനം ഉള്ളടക്കം പ്രാദേശികസാഹചര്യമനുസരിച്ച്‌ മാറ്റം വരുത്താനാവും.

നാലുവർഷബിരുദവുമായി സംയോജിപ്പിച്ച്‌ ബി.എ.-ബി.എഡ്., ബി.എസ്സി.-ബി.എഡ്., ബി.കോം.-ബി.എഡ്. എന്നിങ്ങനെയാണ് കോഴ്സുകള്‍. ഇതൊരു ഇരട്ടഡിഗ്രിയായിരിക്കും. മൂന്നുവർഷം നിശ്ചിതവിഷയത്തിലുള്ള പഠനവും നാലാംവർഷം 'അധ്യാപകവിദ്യാഭ്യാസ'വും ഉള്‍പ്പെടുത്തിയാണ് ഈ കോഴ്സുകള്‍. കലാ, കായിക വിദ്യാഭ്യാസ കോഴ്സുകള്‍ക്കുപുറമേ, യോഗയ്ക്കും വേറെയും കോഴ്സ് വരും.

മൂന്നുവർഷബിരുദം നേടിയവർക്ക് രണ്ടുവർഷ ബി.എഡിന് ചേരാം. ഇതിനായി ഫൗണ്ടേഷൻ, പ്രിപ്പറേറ്ററി, മിഡില്‍, സെക്കൻഡറി എന്നീ നാല് വിദ്യാഭ്യാസഘട്ടങ്ങള്‍ക്കനുസരിച്ചുള്ള കോഴ്സുകളുണ്ടാവും. പി.ജി. പാസായവർക്ക് ചേരാവുന്നതാണ് ഒരുവർഷത്തെ ബി.എഡ്. കോഴ്സ്. മറ്റേതെങ്കിലും വിഷയങ്ങളില്‍ നാലുവർഷബിരുദം നേടിയവർക്കും ഈ കോഴ്സ് പഠിക്കാം.

രണ്ടുവർഷം ദൈർഘ്യമുള്ള എം.എഡ്. കോഴ്സുകളും നിർദേശിച്ചിട്ടുണ്ട്. ഇതിനുള്ള പ്രവേശനത്തിനും ദേശീയതല അഭിരുചിപരീക്ഷയുണ്ടാവും. മറ്റേതെങ്കിലും വിഷയത്തില്‍ പി.ജി.ക്ക് പഠിക്കുന്നവർക്ക് എം.എഡ്. പാർട്ട് ടൈം ആയി പഠിക്കാനുള്ള കോഴ്സും സർവകലാശാലകളില്‍ നടപ്പാക്കും.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)