കൗമാരക്കാരുടെ പ്രഥമ ജൂബിലി സമ്മേളനത്തിൽ പങ്കെടുക്കുക രണ്ടുലക്ഷത്തിനു മുകളിൽ അംഗങ്ങൾ.
കൗമാരക്കാരുടെ പ്രഥമ ജൂബിലി സമ്മേളനത്തിൽ പങ്കെടുക്കുക രണ്ടുലക്ഷത്തിനു മുകളിൽ അംഗങ്ങൾ.
പ്രത്യാശയുടെ തീർത്ഥാടകരാകുവാൻ ഏവരെയും ക്ഷണിക്കുന്ന 2025 ജൂബിലി ആഘോഷത്തിൽ നവമായി ഉൾച്ചേർത്തിരുന്ന കൗമാരക്കാരുടെ സംഗമത്തിൽ രണ്ടുലക്ഷത്തിലധികം അംഗങ്ങൾ പങ്കെടുത്തുവെന്നു വത്തിക്കാൻ ഔദ്യോഗികമായി അറിയിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നും റോമിലേക്ക് എത്തിയ കൗമാരക്കാരായ തീർത്ഥാടകർ, കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായിരുന്ന ഫ്രാൻസിസ് പാപ്പായുടെ സംസ്കാര ശുശ്രൂഷകളിലും സംബന്ധിച്ചു. ജൂബിലി ആഘോഷത്തിനായി റോമിൽ എത്തിയ കൗമാരക്കാരെ സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രോ-പ്രിഫെക്ട് ആർച്ച് ബിഷപ്പ് റിനോ ഫിസിക്കെല്ല സ്വാഗതം ചെയ്തു.
"പ്രിയ യുവജനങ്ങളേ, ഉയിർത്തെഴുന്നേറ്റ ക്രിസ്തു ശിഷ്യന്മാരോടൊപ്പം നടത്തിയ പ്രകാശത്തിന്റെ പാതയിലൂടെയുള്ള യാത്രയുടെ ചില ഘട്ടങ്ങളെ അനുസ്മരിച്ചുകൊണ്ട്, ഈ ജൂബിലിയുടെ സന്തോഷം നമുക്ക് അനുഭവിക്കാം. നമ്മുടെ ജീവിതം സന്തോഷങ്ങളും, ദുഃഖങ്ങളും, ചോദ്യങ്ങളും അതോടൊപ്പം പ്രത്യാശയും നിറഞ്ഞതാണ്." ഈ വാക്കുകളോടെയാണ് ആർച്ചുബിഷപ്പ് അംഗങ്ങളെ സ്വാഗതം ചെയ്തത്
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J Follow this link to join Telegram group https://t.me/joinchat/20BbDWgnkcBmMWI0