പത്മഭൂഷൺ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന് ആശംസകൾ അറിയിച്ച് മാർ റാഫേൽ തട്ടിൽ
പത്മഭൂഷൺ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന് ആശംസകൾ അറിയിച്ച് മാർ റാഫേൽ തട്ടിൽ
പത്മഭൂഷൺ പുരസ്കാരത്തിന് അർഹനായ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന് ആശംസകൾ അറിയിച്ച് സീറോമലബാർസഭയുടെ മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. കാർഡിയോ-തൊറാസിക് സർജറി രംഗത്ത് ഏകദേശം മൂന്നരപതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള ഡോ. പെരിയപ്പുറത്തിന്റെ സേവനവും സമർപ്പണവും വൈദഗ്ധ്യവും പരിഗണിച്ചുകൊണ്ടാണ് ഇന്ത്യ ഗവണ്മെന്റ് ഈ പുരസ്കാരം നല്കി അദ്ദേഹത്തെ ആദരിച്ചതെന്നു മേജർ ആർച്ചുബിഷപ്പ് തന്റെ അഭിനന്ദന സന്ദേശത്തിൽ പറഞ്ഞു.
സീറോമലബാർസഭയുടെ അഭിമാനവും തികഞ്ഞ കത്തോലിക്കാ വിശ്വാസിയുമായ ഡോ. പെരിയപ്പുറം എറണാകുളം-അങ്കമാലി അതിരൂപതയുടെ കൊച്ചിയിലുള്ള ലിസി ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ കാർഡിയോ-തൊറാസിക് സർജറി വിഭാഗം മേധാവിയാണ്. കാർഡിയാക് സർജനും മെഡിക്കൽ ഗ്രന്ഥകാരനുമായ അദ്ദേഹം കേരളത്തിലെ ആദ്യത്തെ വിജയകരമായ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയെന്ന അംഗീകാരവും നേടിയിട്ടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുനേരിടുന്ന ഹൃദ്രോഗികൾക്ക് ഹൃദയശസ്ത്രക്രിയകൾക്കായി സഹായം നല്കുന്ന 'ഹാർട്ട് കെയർ ഫൗണ്ടേഷന്റെ' ചെയർമാൻ കൂടിയാണദ്ദേഹം.
2011-ൽ രാജ്യം അദ്ദേഹത്തിന് പത്മശ്രീ നല്കി ആദരിച്ചു. കേരളത്തിൽ 'ബീറ്റിംഗ് ഹാർട്ട് ബൈപാസ്' പ്രോഗ്രാമും 'ആർട്ടീരിയൽ ബൈപാസ്' പദ്ധതിയും സ്ഥാപിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ഡോ. ജോസ് പെരിയപ്പുറത്തിന്റെ മികവിനു ലഭിച്ച അംഗീകാരമാണ് പത്മഭൂഷൺ പുരസ്കാരം. ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ മുന്നോട്ടുള്ള ജീവിതത്തിനും സേവനങ്ങൾക്കും കൂടുതൽ ദൈവാനുഗ്രഹം ഉണ്ടാകട്ടെയെന്നു പ്രാർത്ഥിക്കുന്നതായും സീറോമലബാർസഭയുടെ മുഴുവൻ ആശംസകളും നേരുന്നതായും മാർ റാഫേൽ തട്ടിൽ പിതാവ് അറിയിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m