ഇ-ഹെല്‍ത്ത് ആപ് സേവനം അറിയാതെ സര്‍ക്കാര്‍ ആശുപത്രികളില്‍ തിക്കിത്തിരക്കി രോഗികള്‍
ഇ-ഹെല്‍ത്ത് ആപ് സേവനം അറിയാതെ സര്‍ക്കാര്‍ ആശുപത്രികളില്‍ തിക്കിത്തിരക്കി രോഗികള്‍
മഞ്ചേരി: വരി നില്‍ക്കാതെ ഒ.പി ടിക്കറ്റെടുക്കാൻ സൗകര്യം ഏർപ്പെടുത്തിയിട്ടും സർക്കാർ ആശുപത്രികളില്‍ തിരക്കിന് കുറവില്ല.
മൊബൈല്‍ ആപ്ലിക്കേഷൻ ഒരുക്കി ഇ-ഹെല്‍ത്ത് കേരള പദ്ധതി സജീവമാക്കാനുള്ള ആരോഗ്യ വകുപ്പിന്‍റെ ശ്രമങ്ങള്‍ ചുരുക്കം രോഗികള്‍ മാത്രമാണ് ഏറ്റെടുത്തത്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജില്‍ ഓരോ വിഭാഗത്തിലും ദിനംപ്രതി 10 മുതല്‍ 30 രോഗികള്‍ക്ക് വരെ ഇ-ഹെല്‍ത്ത് വഴി ടിക്കറ്റ് എടുക്കാൻ സാധിക്കും. എന്നാല്‍ ആശുപത്രിയില്‍ വിരലില്‍ എണ്ണാവുന്ന രോഗികള്‍ മാത്രമാണ് ഈ സേവനം പ്രയോജനപ്പെടുത്തുന്നത്.
പലരും ഒ.പി ആരംഭിക്കുന്നതിന് മുമ്ബ് തന്നെ എത്തി ഏറെ നേരം വരിനിന്നാണ് നിലവില്‍ ടിക്കറ്റ് എടുക്കുന്നത്.
ആശുപത്രിയിലെ തിരക്ക് കുറക്കാനാണ് സർക്കാർ ഓണ്‍ലൈൻ സംവിധാനം ഏർപ്പെടുത്തിയത്. ജില്ലയില്‍ ഇതുവരെ കുടുംബാരോഗ്യ കേന്ദ്രം, താലൂക്ക്, ജില്ല ആശുപത്രികള്‍, മെഡിക്കല്‍ കോളജ് ഉള്‍പ്പടെ 60 സർക്കാർ ആശുപത്രികളിലാണ് ഇ-ഹെല്‍ത്ത് സേവനം ആരംഭിച്ചത്. ഒരു രോഗി പോലും ഓണ്‍ലൈനായി ടിക്കറ്റ് എടുക്കാത്ത ആശുപത്രികളുണ്ട്.
വരി നില്‍ക്കാതെ വേഗത്തില്‍ വീട്ടില്‍ നിന്ന് ടിക്കറ്റ് എടുക്കാനുള്ള പദ്ധതിയെ കുറിച്ച് രോഗികള്‍ക്കിടയില്‍ കാര്യമായ പ്രചാരണം നടന്നിട്ടില്ല. പൂർണമായും ഒ.പി കൗണ്ടറുകള്‍ ഒഴിവാക്കി ഓണ്‍ലൈനില്‍ ലഭ്യമാക്കാനാണ് ആരോഗ്യ വകുപ്പിന്‍റെ ശ്രമം. ഇതിനായി ആരോഗ്യ കേന്ദ്രങ്ങളിലൂടെ ബോധവത്കരണം നടത്താനും പദ്ധതിയുണ്ട്. ഇ-ഹെല്‍ത്ത് നടപ്പാക്കിയ ആശുപത്രികളില്‍ സേവനം എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് രോഗികള്‍ക്ക് പരിചയപ്പെടുത്തും. ജില്ലയില്‍ 14 സ്ഥാപനങ്ങളില്‍ കൂടി ഇ-ഹെല്‍ത്ത് സേവനം ഉടൻ ആരംഭിക്കും.
പൊതുജനങ്ങള്‍ക്ക് ഇ-ഹെല്‍ത്ത് പോര്‍ട്ടല്‍ വഴി സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ഡോക്ടര്‍ കണ്‍സള്‍ട്ടേഷനുകള്‍ക്കായി മുന്‍കൂറായി ബുക്ക് ചെയ്യാം. എത്ര ഡോക്ടര്‍മാര്‍ ബുക്കിങ് ദിവസം പരിശോധനക്ക് ഉണ്ടായിരിക്കും, രോഗിയുടെ മെഡിക്കല്‍ പശ്ചാത്തലം, ലാബ് ടെസ്റ്റുകളുടെ ഫലങ്ങള്‍, ഡോക്ടറുടെ മരുന്നു കുറിപ്പുകള്‍ തുടങ്ങിയവയെല്ലാം മൊബൈല്‍ ആപ്ലിക്കേഷനില്‍ ലഭ്യമാകും. ബുക്ക് ചെയ്യുന്നതിനോടൊപ്പം ഒ.പി ടിക്കറ്റ് ചാര്‍ജുകളുടെ ഓണ്‍ലൈന്‍ പേയ്മെന്‍റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ആപ് വഴി ടിക്കറ്റ് എടുക്കാൻ
ഇ-ഹെല്‍ത്ത് വഴിയുള്ള സേവനങ്ങള്‍ ലഭിക്കാൻ https://ehealth.kerala.gov.in പോർട്ടലിലെ ലിങ്ക് ക്ലിക്ക് ചെയ്യണം. അതില്‍ ആധാർ നമ്ബർ നല്‍കുക. തുടർന്ന് ആധാർ രജിസ്റ്റർ ചെയ്ത മൊബൈല്‍ ഫോണില്‍ ഒ.ടി.പി വരും. ഈ ഒ.ടി.പി നല്‍കിയാല്‍ ഓണ്‍ലൈൻ വ്യക്തിഗത ആരോഗ്യ തിരിച്ചറിയല്‍ (യു. എച്ച്.ഐ.ഡി.) നമ്ബർ ലഭ്യമാകും. ആദ്യതവണ ലോഗിൻ ചെയ്യുമ്ബോള്‍ ഈ തിരിച്ചറിയല്‍ നമ്ബറും പാസ്‌വഡും മെസേജായി ലഭിക്കും.
ഇവ രണ്ടും ഉപയോഗിച്ച് ലോഗിൻ ചെയ്ത് ആശുപത്രികളിലേക്ക് നിശ്ചിത തീയതിയിലേക്കും സമയത്തും അപ്പോയ്മെൻറ് എടുക്കാം. ഇ-ഹെല്‍ത്ത് ആപ്പിലും യു.എച്ച്.ഐ.ഡി സൃഷ്ടിക്കാൻ സംവിധാനമുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m