d172

എഷ്യയിലെ കത്തോലിക്കാസഭ നിർണ്ണായക വഴിത്തിരിവിലെന്ന വെളിപ്പെടുത്തലുമായി പൊന്തിഫിക്കൽ പ്രേഷിത സഖ്യo

എഷ്യയിലെ കത്തോലിക്കാസഭ നിർണ്ണായക വഴിത്തിരിവിലെന്ന വെളിപ്പെടുത്തലുമായി പൊന്തിഫിക്കൽ പ്രേഷിത സഖ്യo

എഷ്യയിലെ കത്തോലിക്കാ സഭ നിർണ്ണായക വഴിത്തിരിവിലെന്ന വെളിപ്പെടുത്തലുമായി  പൊന്തിഫിക്കൽ പ്രേഷിത സഖ്യത്തിൻറെ (Pontificia Unione Missionaria PUM) പൊതുകാര്യദർശിയായ വൈദികൻ ദിൻഹ് അൻഹ് നുഹെ ൻഗുയെൻ.

വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പാ പുറപ്പെടുവിച്ച “എക്ലേസിയ ഇൻ ആസിയ”, അഥവാ, “ഏഷ്യയിലെ സഭ”  എന്ന സിനഡാന്തര അപ്പൊസ്തോലികോപദേശത്തിൻെറ രജത ജൂബിലിയോടനുബന്ധിച്ച് ബാംഗ്ലൂരിൽ  സംഘടിപ്പിക്കപ്പെട്ട അന്താരാഷ്ട്ര ചർച്ചായോഗത്തിലെ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഈ അപ്പൊസ്തോലിക ഉപദേശം ഏഷ്യാഭൂഖണ്ഡത്തിലെ സഭാദൗത്യത്തിന് ഒരു പ്രവാചക വിളിയായി ഇന്നും തുടരുന്നുവെന്ന് ഫാദർ അൻഹ് നുഹെ പറഞ്ഞു. ഈ രേഖ അവതരിപ്പിക്കുന്ന സിനഡാത്മകതയും പ്രേഷിതനവീകരണവും എഷ്യയിലെ ആകമാന സഭയ്ക്കും ആ ഭൂപ്രദേശത്തെ വൈക്തിക സഭകൾക്കും എന്നും കൂടുതൽ പ്രസക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആകയാൽ ഈ പ്രക്രിയ, പ്രേഷിത-സിനഡാത്മക ചൈതന്യത്തോടുള്ള ഐക്യത്തിൽ പുത്തൻ ചരിത്രപശ്ചാത്തലത്തിൽ തുടരണമെന്ന് ഫാദർ അൻഹ് നുഹെ ഓർമ്മപ്പെടുത്തി.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                   Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)