aa69

ആശംസകൾ അറിയിച്ച് ഫ്രാൻസിസ് പാപ്പായും, യഹൂദ റബ്ബിയും.

ആശംസകൾ അറിയിച്ച് ഫ്രാൻസിസ് പാപ്പായും, യഹൂദ റബ്ബിയും.

ഈജിപ്തിലെ അടിമത്തത്തിൽ നിന്നുള്ള ഇസ്രായേൽ ജനതയുടെ കടന്നു പോകലിനെ അനുസ്മരിച്ചുകൊണ്ടുള്ള യഹൂദമതത്തിന്റെ പെസഹാ ആഘോഷത്തിന്റെയും, ക്രിസ്തുവിന്റെ തിരുവുത്ഥാനം അനുസ്മരിച്ചുകൊണ്ടുള്ള ഈസ്റ്റർ ആഘോഷത്തിന്റെയും ആശംസകൾ പരസ്പരം നേർന്നുകൊണ്ട് ഫ്രാൻസിസ് പാപ്പായും, റോമിലെ മുഖ്യ റബ്ബി റിക്കാർദോ ഡി സെഞ്ഞിയും കത്തുകൾ  കൈമാറി. സൗഹൃദത്തിന്റെ ഊഷ്മളത പകരുന്നതാണ് ഈ ആശംസാകൈമാറ്റങ്ങൾ.

"പെസഹാ തിരുനാൾ അടുക്കുമ്പോൾ, നിങ്ങൾക്കും റോമൻ ജൂത സമൂഹത്തിനും എന്റെ ഏറ്റവും ഹൃദയംഗമവും സാഹോദര്യപരവുമായ ആശംസകൾ നേരുന്നു. കരുണയുടെ ദൈവം തന്റെ അനുഗ്രഹത്താൽ നിങ്ങളെ അനുഗമിക്കുകയും നിങ്ങൾക്ക് സമാധാനവും ഐക്യവും നൽകുകയും ചെയ്യട്ടെ. ഈ സന്തോഷകരമായ അവസരത്തിൽ നമ്മുടെ സമൂഹത്തിലെ ഏറ്റവും ദരിദ്രരോടുള്ള സൗഹൃദത്തിന്റെയും പ്രതിബദ്ധതയുടെയും ബന്ധങ്ങൾ പുതുക്കുമ്പോൾ, നിങ്ങളെ ഞാൻ  പ്രത്യേകം അനുസ്മരിക്കുകയും, എനിക്ക് വേണ്ടിയുള്ള പ്രാർത്ഥനകൾ ഇനിയും തുടരണമേ എന്ന് അഭ്യർത്ഥിക്കുകയും  ചെയ്യുന്നു", ഫ്രാൻസിസ് പാപ്പായുടെ എഴുത്തിലെ വാക്കുകൾ ഇപ്രകാരമായിരുന്നു. തിരുനാൾ ആശംസകൾ ഹീബ്രു ഭാഷയിൽ നേർന്നു കൊണ്ടാണ് പാപ്പാ തന്റെ എഴുത്തു ഉപസംഹരിക്കുന്നത്.

"ഉത്ഥാന തിരുനാൾ വേളയിൽ, അങ്ങയുടെ ആരോഗ്യത്തിനു വേണ്ടിയുള്ള ചിന്തകളോടെ, അവയുടെ പുരോഗതിക്കുവേണ്ടിയും എല്ലാ വിധ ആശംസകളും പ്രത്യേകമായി  നേരുന്നു. ദൈവം നമ്മുടെ  സമൂഹങ്ങളെ ആശീർവദിക്കുകയും, നാം കടന്നുപോകുന്ന ദുഷ്‌കരമായ കാലഘട്ടത്തിൽ നമ്മുടെ സൗഹൃദത്തെ ത്വരിതപ്പെടുത്തുകയും  ചെയ്യട്ടെ", റബ്ബി തന്റെ കത്തിൽ കുറിച്ചു

 

 


Comment As:

Comment (0)