j67

നിക്കരാഗ്വയിലും വെനിസ്വേലയിലും മതസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അവകാശങ്ങളെ മാനിക്കണo: ഫ്രാൻസിസ് മാർപ

നിക്കരാഗ്വയിലും വെനിസ്വേലയിലും മതസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അവകാശങ്ങളെ മാനിക്കണo: ഫ്രാൻസിസ് മാർപാപ്പ

നിക്കരാഗ്വ, വെനിസ്വേല തുടങ്ങിയ രാജ്യങ്ങൾ കടന്നുപോകുന്ന പ്രതിസന്ധികളെക്കുറിച്ചുള്ള ആശങ്ക പ്രകടമാക്കി ഫ്രാൻസിസ് പാപ്പ. 

വെനിസ്വേല നേരിടുന്ന ഗുരുതരമായ രാഷ്ട്രീയപ്രതിസന്ധിയിൽ സത്യം, നീതി, സ്വാതന്ത്ര്യം എന്നിവയുടെ മൂല്യങ്ങൾ ആത്മാർഥമായി പാലിച്ചാൽ മാത്രമേ ഇത് മറികടക്കാൻ കഴിയൂ എന്നും ഓരോ വ്യക്തിയുടെയും ജീവൻ, അന്തസ്സ്, അവകാശങ്ങൾ എന്നിവയെ മാനിക്കുകയും ചെയ്യണമെന്നും വിശ്വാസത്തിലൂടെയുള്ള ചർച്ചകൾ ആരംഭിക്കുന്നതിനും രാജ്യത്തിന്റെ പൊതുനന്മ ലക്ഷ്യംവയ്ക്കണമെന്നും പാപ്പ ഓർമിപ്പിച്ചു.

ബൊളീവിയ, കൊളംബിയ, നിക്കരാഗ്വ തുടങ്ങിയ തെക്കേ അമേരിക്കൻ രാജ്യങ്ങൾ കടന്നുപോകുന്ന സാമൂഹികവും രാഷ്ട്രീയവുമായ പ്രതിസന്ധികളെക്കുറിച്ചും ഫ്രാൻസിസ് മാർപാപ്പ ആശങ്ക അറിയിച്ചു.

 ചർച്ചയിൽ ഏർപ്പെടാൻ പരിശുദ്ധ സിംഹാസനം എപ്പോഴും തയ്യാറാണെന്നും സഭയുടെ ആളുകളോടും സ്ഥാപനങ്ങളോടുമുള്ള നടപടികളെ ആശങ്കയോടെ കാണുന്നുവെന്നും പാപ്പ പറഞ്ഞു

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                   Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)