സ്നേഹത്തിനും പ്രാർത്ഥനയ്ക്കും നന്ദി അര്‍പ്പിച്ച് ആശുപത്രിയിൽ നിന്ന് മാർപാപ്പയുടെ സന്ദേശം
സ്നേഹത്തിനും പ്രാർത്ഥനയ്ക്കും നന്ദി അര്‍പ്പിച്ച് ആശുപത്രിയിൽ നിന്ന് മാർപാപ്പയുടെ സന്ദേശം
തനിക്കുവേണ്ടി പ്രാർത്ഥിക്കുകയും തന്നെ സ്നേഹിക്കുകയും ചെയ്യുന്ന ആഗോള വിശ്വാസി സമൂഹത്തിന് നന്ദി അറിയിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ ആശുപത്രിയിൽ നിന്ന് സന്ദേശം അയച്ചു.
"ഈ ദിവസങ്ങളിൽ, നിങ്ങൾ സ്നേഹത്തോടും പ്രാർത്ഥനയോടും സാമീപ്യത്തോടും കൂടി എന്നോടൊത്തായിരിക്കുന്നതിന് ഞാൻ നിങ്ങൾക്ക് നന്ദി പറയുന്നു" - ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ മൂലം റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട പാപ്പ എക്സില്‍ കുറിച്ചു. ഇതിനിടെ ഫ്രാൻസിസ് പാപ്പയുടെ ചികിത്സയും ആരോഗ്യസ്ഥിതിയും മാറ്റമില്ലാതെ തുടരുന്നുവെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു. പാപ്പ കഴിഞ്ഞ ദിവസം ടെലിവിഷനിലൂടെ വിശുദ്ധ കുർബാനയിൽ പങ്കുചേരുകയും വിശുദ്ധ കുർബാന സ്വീകരിക്കുകയും ചെയ്തുവെന്നും വത്തിക്കാന്‍ വ്യക്തമാക്കി.
പാപ്പയുടെ ആരോഗ്യം വീണ്ടെടുക്കുന്നതിന് പൂർണ്ണമായ വിശ്രമം ആവശ്യമുണ്ടെന്ന മെഡിക്കൽ നിർദ്ദേശപ്രകാരം, ഞായറാഴ്ച ഉച്ചയ്ക്ക് പതിവുള്ള, ത്രികാലജപ പ്രാർത്ഥന, കലാ-സാംസ്‌കാരിക മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ജൂബിലി ആഘോഷങ്ങളിൽ പ്രാതിനിധ്യം എന്നിവ ഒഴിവാക്കിയിരുന്നു. എന്നാൽ പാപ്പ മദ്ധ്യാഹ്ന പ്രാർത്ഥന നയിച്ചേക്കുമെന്ന പ്രതീക്ഷയിലും പാപ്പയെ ആശുപത്രി ജാലകത്തിലൂടെ കാണാമെന്ന ആഗ്രഹത്താലും, നിരവധി വിശ്വാസികൾ ജെമെല്ലി ആശുപത്രിയുടെ മുന്നിൽ തടിച്ചുകൂടിയിരുന്നു.
ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, ഫ്രാൻസിസ് മാർപാപ്പ ഗാസയിലെ ഹോളി ഫാമിലി ഇടവകയിലേക്കുള്ള തൻ്റെ പതിവ് കോളുകൾ മുടക്കിയില്ല.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m