ap37

റോമിലെ കാലാവസ്ഥയെ ആശ്രയിച്ചായിരിക്കും വിശുദ്ധവാരത്തിലെ ഫ്രാൻസിസ് പാപ്പയുടെ ഇനിയുള്ള ശുശ്രൂഷകൾ.

റോമിലെ കാലാവസ്ഥയെ ആശ്രയിച്ചായിരിക്കും വിശുദ്ധവാരത്തിലെ ഫ്രാൻസിസ് പാപ്പയുടെ ഇനിയുള്ള ശുശ്രൂഷകൾ.

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെങ്കിലും വിശുദ്ധ വാരത്തിലെ പാപ്പയുടെ പൊതുജന സാന്നിധ്യം റോമിലെ കാലാവസ്ഥയെ ആശ്രയിച്ചിരിക്കുമെന്ന് വത്തിക്കാൻ അറിയിച്ചു. 

ഓശാന ഞായറാഴ്ചയിലെ വിശുദ്ധ കുർബാനയ്ക്ക്, കാർഡിനൽസ് കോളേജിൻ്റെ വൈസ്-ഡീൻ കർദിനാൾ ലിയോനാർഡോ സാൻഡ്രിയും മാർപാപ്പയുടെ പ്രതിനിധി സംഘവും നേതൃത്വം നൽകി.

മാർച്ച് 23 ന് പരിശുദ്ധ പിതാവ് ആശുപത്രിയിൽ നിന്നും വത്തിക്കാനിൽ തിരിച്ചെത്തിയിരുന്നു. മാർപാപ്പയുടെ ആരോഗ്യാവസ്ഥ പുരോഗതി പ്രാപിച്ചു വരുന്നു. ഓക്സിജൻ ഉപയോഗിക്കുന്നത് പരിശുദ്ധ പിതാവ് തുടരുന്നു. എങ്കിലും പാപ്പ ചില സമയങ്ങളിൽ ഓക്സിജൻ മാസ്ക് ഉപയോഗിക്കുന്നില്ല. പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെട്ട രണ്ട് അവസരങ്ങളിലും, മാർപാപ്പ ഓക്സിജൻ സ്വീകരിക്കുന്ന നാസൽ കാനുലകൾ ധരിച്ചിരുന്നു. കാരണം, ഇപ്പോഴും പാപ്പയ്ക്ക് തനിയെ ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. പാപ്പ ശ്വസന, മോട്ടോർ ഫിസിയോതെറാപ്പിയും തുടരുന്നു.
 

റോമൻ കൂരിയയിലെ ചില ഡികാസ്ട്രികളിലെ പ്രിഫെക്റ്റുകളുമായും സുപ്പീരിയർമാരുമായും കർശനമായ മെഡിക്കൽ നിയന്ത്രണങ്ങളോടെ മീറ്റിംഗുകൾ പാപ്പ നടത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിലെ ചാൾസ് രാജാവിനെയും കാമിലയെയും പാപ്പ സ്വീകരിച്ചു. വിശുദ്ധ വാരത്തിലെ ആരാധനാക്രമങ്ങളെക്കുറിച്ച്, തൽക്കാലം മാറ്റങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും ഇനിയുള്ള ദിവസങ്ങളിലെ പാപ്പയുടെ സാന്നിധ്യം റോമിലെ കാലാവസ്ഥയെ ആശ്രയിച്ചിരിക്കുമെന്ന് പരിശുദ്ധ സിംഹാസനത്തിൻ്റെ പ്രെസ് ഡയറക്ടർ സ്ഥിരീകരിച്ചു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)