വൈദികർ ദൈവജനത്തിനു ദൈവവചനമായി മാറണം: മാർപാപ്പാ.
വൈദികർ ദൈവജനത്തിനു ദൈവവചനമായി മാറണം: മാർപാപ്പാ.
സഭയ്ക്കും സമൂഹത്തിനും പുരോഹിതരെന്ന നിലയിൽ നൽകേണ്ടുന്ന ജീവിതസാക്ഷ്യത്തെ കുറിച്ചു ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പാ.
യേശുവിന്റെ മുറിക്കപ്പെട്ട ശരീരം നമ്മുടേതാണെന്നും, അത് പ്രത്യാശയുടെ സന്ദേശം ഏവർക്കും പ്രദാനം ചെയ്യേണ്ടതുമാണെന്നും പാപ്പാ എടുത്തു പറഞ്ഞു.
പൗരോഹിത്യത്തിന്റെ വാഗ്ദാനങ്ങൾ പുതുക്കുന്ന പെസഹാ വ്യാഴദിനത്തിൽ, നമ്മുടെ ജീവിതത്തെ പറ്റി ചിന്തിക്കുന്നതിനും, നമ്മിൽ ഏല്പിക്കപ്പെട്ടിരിക്കുന്ന പ്രേഷിത ഉത്തരവാദിത്വങ്ങളെ മനസ്സിലാക്കിക്കൊണ്ട്, ഈ ജൂബിലി വർഷത്തിൽ പ്രത്യാശയുടെ വക്താക്കളായി മാറുന്നതിനും ശ്രദ്ധിക്കണമെന്ന് സന്ദേശത്തിൽ പാപ്പാ അടിവരയിട്ടു. ജൂബിലി വർഷത്തിൽ ജനങ്ങൾക്ക് നമ്മുടെ ജീവിതത്തിൽ ഒരു അഭയസ്ഥാനം കണ്ടെത്തുവാൻ സാധിക്കണമെന്നും, ഇത് തന്റെ ജനവുമായുള്ള ദൈനംദിന സാമീപ്യത്തിൽ തിരിച്ചറിയപ്പെടണമെന്നും പാപ്പാ കൂട്ടിച്ചേർത്തു. അതിനാൽ മതിലുകൾ മാറ്റിക്കൊണ്ട്, പ്രത്യാശയുടെ വിളംബരമായിത്തീരാൻ ഓരോ പുരോഹിതനും സാധിക്കണമെന്നും മാർപാപ്പാ ചൂണ്ടിക്കാട്ടി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m