പരസ്യമായി പൈശാചിക ആരാധന: സംഘാടകൻ അറസ്റ്റിൽ.
പരസ്യമായി പൈശാചിക ആരാധന: സംഘാടകൻ അറസ്റ്റിൽ.
അമേരിക്ക: കാപ്പിറ്റോള്‍ മന്ദിരത്തില്‍ പരസ്യമായി പൈശാചിക ആരാധനയായ കറുത്ത കുര്‍ബാന നടത്തുന്നതിന് നേതൃത്വം നൽകിയ സംഘാടകനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി നിരവധി ക്രൈസ്തവ വിശ്വാസികള്‍ ഇവിടെയുണ്ടായിരിന്നു. പ്രതിഷേധം ഉയര്‍ത്തിയ ഒരാളുടെ മുഖത്ത് അടിച്ചതിനെ തുടര്‍ന്നാണ് മൈക്കൽ സ്റ്റുവർട്ട് എന്ന സാത്താനിക ആരാധനയുടെ സംഘാടകനെ അറസ്റ്റ് ചെയ്തു നീക്കിയത്.
ഇതിന്റെ ദൃശ്യങ്ങള്‍ 'എക്സ്' ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. പ്രാദേശിക വാർത്താ ഏജൻസിയായ WIBW-പുറത്തുവിട്ട വീഡിയോയിൽ, മൈക്കൽ സ്റ്റുവർട്ട് കാപ്പിറ്റോളില്‍ കൈകൾ ഉയർത്തി പൈശാചിക വാക്കുകള്‍ മന്ത്രിക്കുന്നതും നിരവധി പ്രതിഷേധക്കാർ ഇത് അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശിക്കുന്നതും ദൃശ്യമാണ്.
മുമ്പ് ഗവർണർ ലോറ കെല്ലി എല്ലാ പ്രതിഷേധക്കാരെയും കാപ്പിറ്റോള്‍ കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നത് വിലക്കിയിരുന്നു. കാപ്പിറ്റോൾ കെട്ടിടത്തിന്റെ വാതിലുകളിൽ എത്തിയപ്പോൾ, നിയമപാലകർ അദ്ദേഹത്തെ തടഞ്ഞില്ലെങ്കിലും പ്രകടനം നടത്താൻ കഴിയില്ലെന്ന് അറിയിച്ചു. എന്നാല്‍ കെല്ലിയുടെ ഉത്തരവ് ലംഘിച്ച് കാപ്പിറ്റോളില്‍ പ്രവേശിക്കാനുള്ള തന്റെ ഉദ്ദേശ്യം സ്റ്റുവർട്ട് നിരവധി തവണ പരസ്യമായി ഫേസ്ബുക്കിലൂടെ പ്രഖ്യാപിച്ചിരുന്നു. കെട്ടിടത്തിൽ പ്രവേശിച്ച് സാത്താനിക പ്രാര്‍ത്ഥനകള്‍ നടത്താനാണ് ഇദ്ദേഹം തീരുമാനിച്ചത്. ഇതിന് പോലീസ് തടയിടുകയായിരിന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0