കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതി ലഹരി വിരുദ്ധ സ്ക്വാഡ് രൂപീകരിച്ചു
കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതി ലഹരി വിരുദ്ധ സ്ക്വാഡ് രൂപീകരിച്ചു
ലഹരിയുടെ അതിപ്രസരം സമൂഹത്തിൽ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇതിനെതിരെ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ആഹ്വാനപ്രകാരം തലശ്ശേരി അതിരൂപത കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ 210 കേന്ദ്രങ്ങളിലായി കത്തോലിക്കാ കോൺഗ്രസ് യൂണിറ്റ് ഭാരവാഹികൾ രൂപീകരിക്കുന്ന ലഹരി വിരുദ്ധ സ്ക്വാഡിന്റെ അതിരൂപത തല ഉദ്ഘാടനo ഉളിക്കൽ ഉണ്ണി മിശിഹാ ദേവാലയത്തിൽ നടന്നു.
കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാദർ ഫിലിപ്പ് കവിയിൽ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ഉണ്ണി മിശിഹാ ദേവാലയ വികാരി ഫാ.തോമസ് കിടരത്തിൽ അധ്യക്ഷത വഹിച്ചു.തുടർന്ന് ബോധവൽക്കരണവും ലഹരി വിരുദ്ധ പ്രതിജ്ഞയും ചൊല്ലി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m