തലശ്ശേരി അതിരൂപതാ ദിവ്യകാരുണ്യ കോൺഗ്രസിന് ഇന്ന് തുടക്കം
തലശ്ശേരി അതിരൂപതാ ദിവ്യകാരുണ്യ കോൺഗ്രസിന് ഇന്ന് തുടക്കം
ദിവ്യകാരുണ്യ വർഷാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് തലശ്ശേരി രൂപത സംഘടിപ്പിക്കുന്ന ആദ്യ ദിവ്യകാരുണ്യ കോൺഗ്രസിന് ഇന്ന് തുടക്കം.
14 വരെ തോമാപുരം സെന്റ് തോമസ് എച്ച്.എസ്.എസ്. ഗ്രൗണ്ടിലെ ദിവ്യകാരുണ്യ നഗറിലായിരിക്കും ദിവ്യകാരുണ്യ കോൺഗ്രസ് നടക്കുക.
അതിരൂപതയിലെ 210 ഇടവകകളിലെ എൺപതിനായിരത്തിലേറെ കുടുംബങ്ങളെ പ്രതിനിധാനം ചെയ്ത് ഇരുപതിനായിരത്തോളം പേർ പങ്കെടുക്കും. ഫാ. ഡാനിയേൽ പൂവ്വണ്ണത്തിൽ നയിക്കുന്ന ദിവ്യകാരുണ്യ കൺവെൻഷൻ, യുവജന സിമ്പോസിയം, ദിവ്യകാരുണ്യ പഠനശിബിരം, ദിവ്യകാരുണ്യ പ്രദർശനം, ടൗൺ ചുറ്റിയുള്ള ദിവ്യകാരുണ്യ പ്രദക്ഷിണം തുടങ്ങിയവ ഇതിന്റെ ഭാഗമായിട്ടുണ്ടാകും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m