j16

ഭക്തിയോടുകൂടി ജപമാല ചൊല്ലുന്നവർക്ക് 15 പ്രത്യേക വാഗ്ദാനങ്ങളാണ് വിശുദ്ധ ഡൊമിനിക്, വാഴ്ത്തപ്പെട്ട അലൻ

ഭക്തിയോടുകൂടി ജപമാല ചൊല്ലുന്നവർക്ക് 15 പ്രത്യേക വാഗ്ദാനങ്ങളാണ് വിശുദ്ധ ഡൊമിനിക്, വാഴ്ത്തപ്പെട്ട അലൻ എന്നിവരിലൂടെ പരിശുദ്ധ മാതാവ് നൽകിയിരിക്കുന്നത്

1. ജപമാല വിശ്വസ്തതയോടെ ചൊല്ലുന്നവർക്ക് കൃപയുടെ  അടയാളങ്ങൾ ലഭിക്കും.

2. ജപമാല നരകത്തിനെതിരായ ശക്തമായ കവചമായിരിക്കും; അത് തിന്മയെ നശിപ്പിക്കുകയും പാപം കുറയ്ക്കുകയും പാഷണ്ഡതകളെ പരാജയപ്പെടുത്തുകയും ചെയ്യും.

3. ജപമാല  ഭക്തിയോടെ  ചൊല്ലുന്നവരുടെ  ഇടയിൽ പുണ്യവും സൽപ്രവൃത്തികളും തഴച്ചുവളരും.ദൈവത്തിൻ്റെ സമൃദ്ധമായ കരുണ ലഭിക്കും. അത് മനുഷ്യരുടെ ഹൃദയങ്ങളെ ലോകത്തിൻ്റെ സ്‌നേഹത്തിൽ നിന്നും അതിൻ്റെ മായകളിൽ നിന്നും അകറ്റുകയും നിത്യവസ്തുക്കളുടെ ആഗ്രഹത്തിലേക്ക് അവരെ ഉയർത്തുകയും ചെയ്യും.

4. ഭക്തിയോടെ  ജപമാല ചൊല്ലുന്നവരെ  ശുദ്ധീകരണസ്ഥലത്തു നിന്ന്  പെട്ടെന്ന് മോചിപ്പിക്കും. 

5. ജപമാലയുടെ വിശ്വസ്തരായ ഭക്തർ സ്വർഗത്തിൽ ഉയർന്ന മഹത്വത്തിന് അർഹരാകും.

6. ജപമാല ഭക്തിയോടെ ചൊല്ലുന്നവരെല്ലാം എൻ്റെ പുത്രന്മാരും പുത്രിമാരും യേശുക്രിസ്തുവിൻ്റെ സഹോദരീസഹോദരന്മാരുമാണ്.

7. ജപമാലയുടെ  ഭക്തി  ആത്മാർത്ഥതയോടെ പ്രചരിപ്പിക്കുന്നവരെ അവരുടെ ആവശ്യങ്ങളിൽ  ഞാൻ സഹായിക്കും.

8. ജപമാലയോട് യഥാർത്ഥ ഭക്തിയുള്ളവർ സഭയുടെ കൂദാശകൾ കൂടാതെ മരിക്കുകയില്ല.

9. ജപമാല ചൊല്ലുന്ന എല്ലാവർക്കും എൻ്റെ പ്രത്യേക സംരക്ഷണവും ഏറ്റവും വലിയ കൃപയും ഞാൻ വാഗ്ദാനം ചെയ്യുന്നു.

10. എല്ലാ ജപമാലഭക്തർക്കും ജീവിതകാലത്തും മരണസമയത്തും മുഴുവൻ സ്വർഗീയ വൃന്ദങ്ങളുടെയും സഹായം ഉണ്ടാകുമെന്ന വാഗ്ദാനം എന്റെ പുത്രനായ യേശുവിൽ നിന്ന് എനിക്ക് ലഭിച്ചിട്ടുണ്ട്.

11. ജപമാല ചൊല്ലി നിങ്ങൾ എന്നോട് ആവശ്യപ്പെടുന്ന എല്ലാ  നന്മയും നിങ്ങൾക്ക് ലഭിക്കും.

12. ജപമാല ചൊല്ലി എന്റെ സംരക്ഷണ ത്തിന് ഏൽപ്പിക്കപ്പെടുന്നവർ നശിച്ചുപോവില്ല.

13. ഭക്തിയോടെ ജപമാല ചൊല്ലുകയും ദിവ്യരഹസ്യങ്ങളെപ്പറ്റി ധ്യാനിക്കുകയും ചെയ്യുന്നവരെ ദുരന്തങ്ങൾ കീഴടക്കില്ല. ദൈവം തന്റെ നീതികൊണ്ട് അവരെ ശിക്ഷിക്കുകയില്ല. ജപമാല ചൊല്ലുകയും നീതിയോടെ ജീവിക്കുകയും ചെയ്താൽ നിത്യജീവൻ നേടും.

14. ജപമാല ചൊല്ലുന്നതിൽ വിശ്വസ്തത കാണിക്കുന്നവർക്ക് അവരുടെ ജീവിതകാലത്തും മരണസമയത്തും ദൈവികപ്രകാശം ലഭിക്കും. മരണസമയത്ത് അവർക്ക് വിശുദ്ധരുടെ പുണ്യയോഗ്യതകളിൽ പങ്കാളിത്തം കിട്ടും.

15. ⁠സ്വർഗത്തിൽപോകും എന്നതിന്റെ ഏറ്റവും വലിയ അടയാളമായിരിക്കും ജപമാലഭക്തി.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                  Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)