സഹോദര്യത്തിലാണ് ലോകത്തിന്റെ പ്രത്യാശ : ഫ്രാൻസിസ് പാപ്പാ
സഹോദര്യത്തിലാണ് ലോകത്തിന്റെ പ്രത്യാശ : ഫ്രാൻസിസ് പാപ്പാ
ദൈവമക്കളും, അതുവഴി പരസ്പരം സഹോദരങ്ങളുമാണ് തങ്ങളെന്ന് ഏവർക്കും തിരിച്ചറിയാൻ സാധിക്കേണ്ടതിനായി, ഏവരെയും സ്വീകരിക്കാനുള്ള വിളി റോമാ നഗരത്തിനുണ്ടെന്ന് ഫ്രാൻസിസ് പാപ്പാ.
വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ സായാഹ്നപ്രാർത്ഥന നയിച്ച വേളയിലാണ് സഹോദര്യത്തിൽ ജീവിക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റിയും, പ്രത്യാശയിൽ വളരാനും, വളർത്താനും പരിശ്രമിക്കേണ്ടതിനെക്കുറിച്ചും പാപ്പാ ഏവരെയും ഉദ്ബോധിപ്പിച്ചത്.
2025-ലെ ജൂബിലിയുടെ "പ്രത്യാശയുടെ തീർത്ഥാടകർ" എന്ന ആപ്തവാക്യം, ഏറെ അർത്ഥസമ്പുഷ്ടമാണെന്ന് ഓർമ്മിപ്പിച്ച പാപ്പാ, അത് സൂചിപ്പിക്കുന്ന സാധ്യതകൾ തീർത്ഥാടനത്തിന്റെ വിവിധ മാർഗ്ഗങ്ങൾ പോലെയാണെന്ന് വ്യക്തമാക്കി. അതിലൊന്ന് സഹോദര്യത്തോടെ വിശ്വാസമാർഗ്ഗത്തിൽ സഞ്ചരിക്കുകയെന്നതാണെന്ന് വിശദീകരിച്ച പാപ്പാ, ഫ്രത്തെല്ലി തൂത്തി എന്ന ചാക്രികലേഖനത്തിൽ താൻ ഇത്തരമൊരു മാർഗ്ഗമാണ് മുന്നോട്ടുവച്ചതെന്ന് ഓർമ്മിപ്പിച്ചു. സഹോദര്യത്തിലാണ് ലോകത്തിന്റെ പ്രത്യാശ അടങ്ങിയിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് റോം കഴിഞ്ഞ മാസങ്ങളിൽ നിർമ്മാണ, പുനരുദ്ധാരണ, നവീകരണപ്രവർത്തനങ്ങളിലൂടെ ഒരുങ്ങിയതെന്നും, ലോകമെങ്ങും നിന്നുള്ള കത്തോലിക്കരും, ക്രൈസ്തവരും, മറ്റു വിശ്വാസികളും, സത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും, നീതിയുടെയും സമാധാനത്തിന്റെയും അന്വേഷകരും,പ്രത്യാശയുടെയും സാഹോദര്യത്തിന്റെയും തീർത്ഥാടകരും ആയ ഏവരെയും സ്വീകരിക്കുവാനായി തയ്യാറായതെന്നും പാപ്പാ വ്യക്തമാക്കി.
സർവ്വത്രികസഹോദര്യമെന്ന ചിന്തയ്ക്ക് അടിസ്ഥാനമോ സാധ്യതയോ ഉണ്ടോയെന്നും, അത് വെറുമൊരു മുദ്രാവാക്യം പോലെ മാത്രം നിലനിൽക്കുന്നതാണോയെന്നുമുള്ള ചോദ്യത്തിന്, യേശുവിനെ കാട്ടിക്കൊണ്ട് പരിശുദ്ധ അമ്മ നമുക്ക് മറുപടി നൽകുന്നുണ്ടെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. പ്രത്യാശ എന്നത് വെറുമൊരു ആശയമോ സാമ്പത്തികവ്യവസ്ഥയോ, സാങ്കേതികപുരോഗതിയോ അല്ല എന്നും പാപ്പാ വ്യക്തമാക്കി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m