വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുശേഷിപ്പ് വണക്കം സമാപിച്ചു
വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുശേഷിപ്പ് വണക്കം സമാപിച്ചു
വിശുദ്ധ ഫ്രാൻസിസ് സേവ്യറിൻ്റെ തിരുശേഷിപ്പ് പരസ്യവണക്കം സമാപിച്ചു. ഓൾഡ് ഗോവയിലെ സേ കത്തീഡ്രലിൽ കഴിഞ്ഞ നവംബർ 21നു ആരംഭിച്ച പരസ്യവണക്കമാണ് ഇന്നലെ സമാപിച്ചത്. പത്തു വർഷത്തിലൊരിക്കലാണ് വിശുദ്ധന്റെ തിരുശേഷിപ്പ് പരസ്യവണക്കത്തിനായി വയ്ക്കുന്നത്. ഇത്തവണ 80 ലക്ഷത്തിലേറെ തീർത്ഥാടകർ ഗോവയിലെത്തി. ഇന്നലെ നടന്ന വിശുദ്ധ കുർബാനയ്ക്ക് ഗോവ ആർച്ച് ബിഷപ്പ് ഫിലിപ് നേരി ഫെറാവോ മുഖ്യ കാർമികത്വം വഹിച്ചു.
പരസ്യവണക്കത്തിന്റെ സമാപനമായ ഇന്നലെ സേ കത്തീഡ്രലിനുള്ളിലെ പ്രാർത്ഥനകൾ രാവിലെ 9 മണിക്ക് ആരംഭിച്ചു. അതിൽ തിരഞ്ഞെടുത്ത വൈദികരും മറ്റുള്ളവരും പങ്കെടുത്തു. സഹായ മെത്രാൻ സിമിയോ പ്യൂരിഫിക്കാവോ ഫെർണാണ്ടസിൻ്റെ അനുഗ്രഹാശിസ്സുകളോടെ ഈ പ്രാർത്ഥനകൾ അവസാനിച്ചു, തുടർന്ന് ലത്തീൻ ഭാഷയിലുള്ള സാൽവെ റെജീന ആലപിച്ചു. ബോം ജീസസ് ബസിലിക്കയ്ക്കു പുറത്ത് നടന്ന വിശുദ്ധ കുർബാനയിൽ നാനൂറോളം വൈദികരാണ് പങ്കെടുത്തത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0