നാടുകടത്തല്‍ ഇനിയും തുടരുമെന്ന സൂചന നല്‍കി അമേരിക്ക; ദേശീയ സുരക്ഷയ്ക്ക് ഇമിഗ്രേഷന്‍ നിയമം നടപ്പാക്കു
നാടുകടത്തല്‍ ഇനിയും തുടരുമെന്ന സൂചന നല്‍കി അമേരിക്ക; ദേശീയ സുരക്ഷയ്ക്ക് ഇമിഗ്രേഷന്‍ നിയമം നടപ്പാക്കുമെന്ന് ഡല്‍ഹിയിലെ യുഎസ് എംബസി
ന്യൂ ഡല്‍ഹി: നാടുകടത്തല്‍ ഇനിയും തുടരുമെന്ന സൂചന നല്‍കി അമേരിക്ക. അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്കും പൊതു സുരക്ഷയ്ക്കും ഇമിഗ്രേഷന്‍ നിയമങ്ങള്‍ നടപ്പിലാക്കുന്നത് നിര്‍ണായകമാണെന്നും ഡല്‍ഹിയിലെ യു.എസ് എംബസി വക്താവ് പറഞ്ഞു.
അതേസമയം, സഭയില്‍ ഇന്നും പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ തീരുമാനം.
അനുവദനീയമല്ലാത്തതും നീക്കം ചെയ്യാവുന്നതുമായ എല്ലാ വിദേശികള്‍ക്കുമെതിരെ ഇമിഗ്രേഷന്‍ നിയമങ്ങള്‍ വിശ്വസ്തതതോടെ നടപ്പിലാക്കുക എന്നതാണ് യുണൈറ്റഡ് സ്‌റ്റേറ്റ്‌സിന്റെ നയമെന്നും വക്താവ് പറഞ്ഞു.
അനധികൃത കുടിയേറ്റക്കാരെ വിലങ്ങണിയിച്ച് നാടുകടത്തിയതില്‍ അമേരിക്കയുടെ നയത്തെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ ന്യായീകരിച്ചിരുന്നു. പിന്നാലെ എസ്. ജയശങ്കർ നടത്തിയ പ്രസംഗത്തിനെതിരെ പ്രതിപക്ഷം രംഗത്ത് എത്തി. നാടുകടത്തപ്പെട്ടവരുടെ വേദന മനസിലാക്കണമെന്ന് പ്രതിപക്ഷം പറഞ്ഞു.
ഇനി എത്ര പേരെ അമേരിക്ക തിരിച്ചയക്കും, തടവില്‍ എത്ര പേരുണ്ട്, നരേന്ദ്ര മോദി ട്രംപുമായി ഇക്കാര്യം ചർച്ച ചെയ്യുമോ തുടങ്ങിയ കാര്യങ്ങളില്‍, മന്ത്രി മൗനം പാലിച്ചിരുന്നു. അതിനിടെ വിലങ്ങണിച്ച് ഇന്ത്യക്കാരെ കൊണ്ടുവരുന്നതിന്റെ ദൃശ്യങ്ങള്‍ അമേരിക്ക തന്നെ പുറത്തുവിട്ടു. അമേരിക്കൻ ബോർഡർ കണ്‍ട്രോള്‍ ആണ് വിഡിയോ പുറത്ത് വിട്ടത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m