കൊറോണയിൽ നിന്ന് രക്ഷനേടുവാൻ വിശുദ്ധ കൊറോണയുടെ തിരുസ്വരൂപം കൊല്ലത്ത് പ്രതിഷ്ഠിച്ചു.

കൊല്ലം :കൊറോണക്കാലത്ത് വിശുദ്ധ കൊറോണയോട് മധ്യസ്ഥൻ യാചിച്ചുകൊണ്ട് ഏഷ്യയിലെ ആദ്യത്തെ തിരുസ്വരൂപം കൊല്ലത്ത് സ്ഥാപിച്ചു.കൊല്ലം രൂപതയിലെ ബിഷപ്പ് ഹൗസിനു മുൻപിലാണ് വിശുദ്ധ കൊറോണയുടെ തിരുസ്വരൂപം സ്ഥാപിച്ചത്.
ഏഷ്യയിൽ തന്നെ ആദ്യത്തേ തിരുസ്വരൂപം ആണ് ഇതെന്ന് കൊല്ലം ബിഷപ്പ് പോൾ ആന്റണി മുല്ലശേരി പറഞ്ഞു.എഡി 170ല്‍ മാർക്കസ് ഔറേലിയസിന്റെ ഭരണകാലയളവിലാണ് കൊറോണയും ജീവിതപങ്കാളിയും രക്തസാക്ഷിത്വം വരിക്കുന്നത്. അടിയുറച്ച ക്രൈസ്തവ വിശ്വാസിയായിരുന്ന വിക്ടറിനെ സഹ സൈന്യാധിപൻ സെബാസ്റ്റ്യൻ എന്ന ക്രിസ്തു വിരുദ്ധനായ ന്യായാധിപന് ഒറ്റി കൊടുക്കുകയായിരുന്നു.ക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങിയിട്ടും വിശുദ്ധൻ ക്രിസ്തുവിനെ തള്ളിപ്പറഞ്ഞില്ല. ഇതേസമയംതന്നെ കൊറോണയെയും ഭർത്താവിന്റെ മരണം കാണിക്കാനായി അവർ കൊണ്ടുവന്നു. വളച്ചു കെട്ടിയ രണ്ട് എണ്ണപ്പനകളില്‍ ബന്ധിക്കപ്പെട്ടിരുന്ന വിശുദ്ധ, എണ്ണപ്പനകള്‍ സ്വതന്ത്രമാക്കിയപ്പോള്‍ രണ്ടായി കീറിപ്പോവുകയായിരുന്നെന്നാണ് ചരിത്രം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group