ആധാര്‍ പുതുക്കൽ; സമയപരിധി നീട്ടി

കോട്ടയം :ആധാര്‍ കാര്‍ഡ് സൗജന്യമായി ഓണ്‍ലൈനില്‍ പുതുക്കുന്നതിനുള്ള സമയപരിധി 2023 സെപ്തംബര്‍ 14 വരെ നീട്ടി.

കേരള സംസ്ഥാന ഐ ടി മിഷന്‍റെ ഫേസ്ബുക്ക് പേജിലാണ് ഇത് സംബന്ധിച്ച്‌ അറിയിപ്പുള്ളത്. മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചവര്‍ക്ക് മാത്രമേ ഓണ്‍ലൈൻ സംവിധാനം ഉപയോഗിക്കാൻ കഴിയുകയുള്ളു എന്നും അറിയിപ്പിലുണ്ട്.

10 വര്‍ഷത്തിലേറെയായി തങ്ങളുടെ ആധാര്‍ വിശദാംശങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാത്ത പൗരൻമാര്‍ക്ക് അവരുടെ മേല്‍വിലാസമോ, ജനനത്തിയതിയോ, മറ്റ് വിവരങ്ങളോ സൗജന്യമായി തിരുത്തുന്നതിന് ജൂണ്‍ 14 വരെയായിരുന്നു നേരത്തെ അനുവദിച്ച സമയപരിധി. എന്നാല്‍ അക്ഷയ സെന്ററുകളില്‍ ഉള്‍പ്പെടെ സാങ്കേതികപ്രശ്നങ്ങള്‍ കാരണം വെബ്സൈറ്റ് ലഭ്യമല്ലെന്ന കാരണത്താല്‍ നിരവധി പേര്‍ക്ക് ആധാര്‍ പുതുക്കാനുള്ള അവസരം ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് കാലാവധി നീട്ടിക്കൊണ്ടുള്ള അറിയിപ്പ് വന്നിരിക്കുന്നത്. അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ആധാര്‍ കേന്ദ്രങ്ങള്‍ വഴിയും സേവനം ലഭ്യമാകുന്നതിന് 50 രൂപയാണ് ഫീസ് നല്‍കേണ്ടത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group