ഓ​ണ​വി​പ​ണി​യി​ൽ വ്യാ​ജ മറ​യൂ​ർ ശ​ർ​ക്ക​ര​ സു​ല​ഭം

കൊച്ചി : സംസ്ഥാനത്തെ ഓ​​ണ​​വി​​പ​​ണി​​ ലക്ഷ്യം വച്ചുകൊണ്ട് മ​​റ​​യൂ​​ർ ശ​​ർ​​ക്ക​​ര​​യെ​​ന്ന ലേ​​ബ​​ലി​​ൽ വി​​റ്റ​​ഴി​​ക്കു​​ന്ന​​തി​​ൽ കൂ​​ടു​​ത​​ലും വ്യാ​​ജ​​ൻ.

ആ​​ന്ധ്ര​​യി​​ൽ നി​​ന്നും എ​​ത്തി​​ക്കു​​ന്ന പഞ്ചസാ​​ര ചേ​​ർ​​ത്ത് ത​​മി​​ഴ്നാ​​ട്ടി​​ൽ വ്യാ​​പ​​ക​​മാ​​യി നി​​ർ​​മി​​ക്കു​​ന്ന ശ​​ർ​​ക്ക​​ര​​യാ​​ണ് കേ​​ര​​ള​​വി​​പ​​ണി​​യി​​ലേ​​ക്ക് കൂ​​ടു​​ത​​ലാ​​യും ഒഴുകുന്നത്.

ഇ​​വ ശ​​രീ​​ര​​ത്തി​​ന് ഏ​​റെ ദോ​​ഷ​​ക​​ര​​മാ​​ണ്. അ​​തി​​ർ​​ത്തി ചെ​​ക്ക് പോ​​സ്റ്റു​​ക​​ളി​​ൽ പ​​രി​​ശോ​​ധ​​ന​​യി​​ല്ലാ​​ത്ത​​താ​​ണ് മാ​​ര​​ക​​വി​​ഷ​​പ​​ദാ​​ർ​​ഥ​​ങ്ങ​​ൾ ചേ​​ർ​​ത്തു നി​​ർ​​മി​​ക്കു​​ന്ന ശ​​ർ​​ക്ക​​ര ധാ​​രാ​​ള​​മാ​​യി കേ​​ര​​ള വി​​പ​​ണി​​യി​​ലേ​​ക്ക് എ​​ത്താ​​ൻ കാ​​ര​​ണം.

നേ​​ര​​ത്തെ ഭ​​ക്ഷ്യ​​സു​​ര​​ക്ഷാ വ​​കു​​പ്പി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ സം​​സ്ഥാ​​ന​​ത്ത് ഓ​​പ്പ​​റേ​​ഷ​​ൻ ജാ​​ഗ​​റി എ​​ന്ന പേ​​രി​​ൽ വ്യാ​​പ​​ക പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യി​​രു​​ന്നു. എ​​ന്നാ​​ൽ, അ​​തി​​ർ​​ത്തി ചെ​​ക്ക്പോ​​സ്റ്റു​​ക​​ളി​​ലൂ​​ടെ എ​​ത്തു​​ന്ന ശ​​ർ​​ക്ക​​ര​​യു​​ടെ ഗു​​ണ​​നി​​ല​​വാ​​ര പ​​രി​​ശോ​​ധ​​ന ന​​ട​​ത്താ​​നോ ആ​​വ​​ശ്യ​​മാ​​യ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കാ​​നോ ഭ​​ക്ഷ്യ​​സു​​ര​​ക്ഷാ​​വ​​കു​​പ്പ് ത​​യാ​​റാ​​കാ​​ത്ത​​താ​​ണ് വി​​പ​​ണി​​ക​​ളി​​ൽ വ്യാ​​ജ​​ശ​​ർ​​ക്ക​​ര വ്യാ​​പ​​ക​​മാ​​യി വി​​റ്റ​​ഴി​​ക്ക​​പ്പെ​​ടാ​​ൻ കാ​​ര​​ണം.

മ​​റ​​യൂ​​രി​​ൽ ഒ​​രു കി​​ലോ ശ​​ർ​​ക്ക​​ര ഉ​​ത്പാ​​ദി​​പ്പി​​ക്കാ​​ൻ ക​​ർ​​ഷ​​ക​​ന് 81 രൂ​​പ​​ ചെ​​ല​​വ് വ​​രു​​ന്പോ​​ൾ ത​​മി​​ഴ്നാ​​ട് ശ​​ർ​​ക്ക​​ര​​യ്ക്ക് കി​​ലോ​​യ്ക്ക് 40 രൂ​​പ​​മാ​​ത്ര​​മാ​​ണ് വി​​ല. ഈ ​​ശ​​ർ​​ക്ക​​ര മൊ​​ത്ത​​വ്യാ​​പാ​​രി​​ക​​ൾ മ​​റ​​യൂ​​ർ ശ​​ർ​​ക്ക​​ര​​യെ​​ന്ന ലേ​​ബ​​ലി​​ൽ സം​​സ്ഥാ​​ന​​ത്തെ വി​​വി​​ധ മാ​​ർ​​ക്ക​​റ്റു​​ക​​ളി​​ൽ എ​​ത്തി​​ച്ച് കി​​ലോ​​യ്ക്ക് 80-110 രൂ​​പ വ​​രെ വി​​ല​​യ്ക്കാ​​ണ് വി​​ൽ​​ക്കു​​ന്ന​​ത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group