നൈജീരിയ: ഒക്ടോബർ 13-ന് നൈജീരിയയിലെ ഉമുവാഹിയ രൂപതയിൽ നിന്നും തട്ടിക്കൊണ്ടുപോയ ഫാ. മാർക്ക് ചിമേസി ഗോഡ്ഫ്രെനെ പത്ത് ദിവസങ്ങൾക്ക് ശേഷം മോചിപ്പിച്ചു . പരിക്കുകൾ ഒന്നും ഏൽക്കാതെയാണ് അദ്ദേഹം മോചിതനായതെന്ന് ബിഷപ്പ് ലൂസിയസ് ഉഗോർജി ഔദ്യോഗികമായി പുറത്തുവിട്ട പ്രസ്താവനയില്‍ അറിയിച്ചു. തട്ടിക്കൊണ്ടുപോയവർക്കു മോചനദ്രവ്യം നല്‍കിയോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഉമുഹിയ രൂപതയ്‌ക്കകത്തും പുറത്തുമുള്ള വൈദികരും വിശ്വാസികളും അർപ്പിച്ച ആത്മാർത്ഥമായ പ്രാർത്ഥനയെ തുടര്‍ന്നാണ് വൈദികന്‍ മോചിതനായതെന്നും എല്ലാവർക്കും നന്ദി പറയുന്നതായും ബിഷപ്പ് ലൂസിയസ് ഉഗോർജി അറിയിച്ചു .
കഴിഞ്ഞ ബുധനാഴ്ചയാണ് ഉമുവാഹിയയിലെ ഒഹോകോബെ അഫറാക്വു ഇബെകു റോഡില്‍ നിന്നു ഉമുവിയയിലെ സെന്റ് തെരേസ ഇടവക വികാരിയായ വൈദികനെ ആയുധധാരികളായ സംഘം തട്ടിക്കൊണ്ടുപോയത്. ഒക്പുരൂരി അഫറൂക്വുവിലെ സെന്റ് ഗബ്രിയേൽ പള്ളിയിൽ വിശുദ്ധ കുർബാന അര്‍പ്പിച്ച ശേഷം വീട്ടിലേക്ക് മടങ്ങവേ ആയിരുന്നു തട്ടിക്കൊണ്ടുപോയത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group