കൊച്ചി:സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ കഴിഞ്ഞ അധ്യയനവർഷത്തെ തസ്തികനിർണയമനുസരിച്ച് 6,043 അധിക തസ്തികകൾ സൃഷ്ടിക്കുന്നതിനു മന്ത്രിസഭാ യോഗം അനുമതി നൽകി.
2,326 സ്കൂളുകളിലാണു കഴിഞ്ഞ വർഷം ഒക്ടോബർ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെ തസ്തിക സൃഷ്ടിക്കുക. ഇതിൽ 5,944 അധ്യാപക തസ്തികകളും 99 അനധ്യാപക തസ്തികകളുമാണ്. പുതിയ ഒഴിവുകളിൽ നിയമനം നടത്തിയാൽ 58.99 കോടി രൂപയുടെ പ്രതിവർഷ സാമ്പത്തികബാധ്യത വരുമെന്നു കണക്കാക്കുന്നു.
സർക്കാർ മേഖലയിലെ 1,114 സ്കൂളുകളിൽനിന്നായി 3,101 അധിക തസ്തികകളും എയ്ഡഡ് മേഖലയിലെ 1,212 സ്കൂളുകളിൽനിന്നായി 2,942 അധിക തസ്തികകളും ഇതിൽ ഉൾപ്പെടും. പുതിയതായി സൃഷ്ടിക്കുന്ന 6,043 അധിക തസ്തികകളിൽ എയ്ഡഡ് മേഖലയിൽ കുറവു വന്ന 2,996 തസ്തികകളിലെ അധ്യാപകരെ കെഇആറിലെ വ്യവസ്ഥകൾ അനുസരിച്ചു പുനർവിന്യസിക്കും. സർക്കാർ മേഖലയിൽ 1,638 അധ്യാപകരെ ക്രമീകരിക്കും.
6,043 അധിക തസ്തികകൾ സൃഷ്ടിക്കുന്നുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും നേരത്തെ തസ്തിക നഷ്ടപ്പെട്ട അധ്യാപകരെ പുനർവിന്യസിക്കാനാണ് ഇതിൽ ഭൂരിപക്ഷം ഒഴിവുകളും ഉപയോഗിക്കുക. ഫലത്തിൽ, 1409 പുതിയ തസ്തികകൾ മാത്രമേ നിലവിൽ വരൂ. ഈ തസ്തികകളിൽ നിയമനം നടത്തുന്നതിനെക്കുറിച്ച് മന്ത്രിസഭാ തീരുമാനത്തിൽ ഒന്നും പറയുന്നില്ല.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group