ഒളിംപിക്സ് സര്‍ഫിംഗില്‍ സ്വര്‍ണ്ണം കരസ്ഥമാക്കിയ ബ്രസീലിയന്‍ താരത്തിന്റെ ക്രിസ്തു സാക്ഷ്യം വൈറലാകുന്നു…

ടോക്കിയോ: സര്‍ഫിംഗില്‍ ആദ്യ സ്വര്‍ണ്ണം കരസ്ഥമാക്കിയ കത്തോലിക്ക വിശ്വാസിയായ ബ്രസീലിയന്‍ താരം സര്‍ഫര്‍ ഇറ്റാലോ ഫെറേരയുടെ ക്രിസ്തു സാക്ഷ്യം വൈറലാകുന്നു.തന്റെ പ്രാര്‍ത്ഥന ഒന്നുകൊണ്ട് മാത്രമാണ് തനിക്ക് ഈ അപൂര്‍വ്വ നേട്ടം കൈവരിക്കാന്‍ സാധിച്ചതെന്നും എല്ലാ ദിവസവും പുലർച്ചെ 3 മണിക്ക് താന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുമായിരുന്നുവെന്നും മറ്റുള്ളവര്‍ ഉറങ്ങുന്ന സമയമായതിനാലും കൂടുതല്‍ ശ്രദ്ധ ചെലുത്തുവാന്‍ കഴിയുന്നതിനാലും ദൈവവുമായി സംസാരിക്കുവാന്‍ പറ്റിയ ഏറ്റവും നല്ല സമയം ഇതാണെന്നും നേട്ടത്തിന് പിന്നാലെ ‘ബാന്‍ഡ്സ്പോര്‍ട്ട്സ്’ പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തില്‍ ഫെരേര വെളിപ്പെടുത്തി. കൂടാതെ
ക്രൈസ്തവ വിശ്വാസത്തിന്റെ പ്രതീകങ്ങളായി തന്റെ നഖത്തില്‍ ‘വിശ്വാസം’ എന്നെഴുതുകയും, കഴുത്തില്‍ കുരിശു രൂപം അണിയുകയും താരം ചെയ്തിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group